Wednesday, September 19th, 2018

പ്രളയം; പമ്പയില്‍ കച്ചവടക്കാര്‍ക്ക് വന്‍ നഷ്ടം

പത്തനംതിട്ട: പമ്പയില്‍ 17 കടകളാണ് പ്രളയത്തില്‍ മുങ്ങിയത്. ഇതില്‍ ഹോട്ടലുകളും ഉള്‍പ്പെടും. പാത്രങ്ങള്‍, വിലയേറിയ പാചകയന്ത്രങ്ങള്‍, ട്രാക്ടറുകള്‍, ഫര്‍ണീച്ചറുകളും എല്ലാം നശിച്ചുപോയി. ഓണക്കാലത്തെ തിരക്ക് പ്രമാണിച്ച് എത്തിച്ചിരുന്ന സാധനങ്ങളും ഒഴുകിപ്പേയവയില്‍പ്പെടുന്നു. ആര്‍ക്കും ഇന്‍ഷുറന്‍സില്ലത്ത് വന്‍ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടാകുക. ശശിലാല്‍ ഹരിപ്പാട്, ഓമനക്കുട്ടന്‍ ശൂരനാട്, രാജേന്ദ്രന്‍ നായര്‍ പെരുനാട്, സന്തോഷ് കൊല്ലം, സുരേന്ദ്രന്‍ മലയാലപ്പുഴ, എസ്.പാണ്ഡ്യന്‍, ഷൈജു ആദിക്കാട്ടുകുളങ്ങര, രാജഗോപാല്‍ ഇടുക്കി കരുണാപുരം, മുരളീധരന്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പമ്പയില്‍ വിഷമത്തേടെ എത്തിയത്. പിന്നീട് … Continue reading "പ്രളയം; പമ്പയില്‍ കച്ചവടക്കാര്‍ക്ക് വന്‍ നഷ്ടം"

Published On:Sep 4, 2018 | 8:04 am

പത്തനംതിട്ട: പമ്പയില്‍ 17 കടകളാണ് പ്രളയത്തില്‍ മുങ്ങിയത്. ഇതില്‍ ഹോട്ടലുകളും ഉള്‍പ്പെടും. പാത്രങ്ങള്‍, വിലയേറിയ പാചകയന്ത്രങ്ങള്‍, ട്രാക്ടറുകള്‍, ഫര്‍ണീച്ചറുകളും എല്ലാം നശിച്ചുപോയി. ഓണക്കാലത്തെ തിരക്ക് പ്രമാണിച്ച് എത്തിച്ചിരുന്ന സാധനങ്ങളും ഒഴുകിപ്പേയവയില്‍പ്പെടുന്നു. ആര്‍ക്കും ഇന്‍ഷുറന്‍സില്ലത്ത് വന്‍ നഷ്ടമാണ് ഇവര്‍ക്ക് ഉണ്ടാകുക. ശശിലാല്‍ ഹരിപ്പാട്, ഓമനക്കുട്ടന്‍ ശൂരനാട്, രാജേന്ദ്രന്‍ നായര്‍ പെരുനാട്, സന്തോഷ് കൊല്ലം, സുരേന്ദ്രന്‍ മലയാലപ്പുഴ, എസ്.പാണ്ഡ്യന്‍, ഷൈജു ആദിക്കാട്ടുകുളങ്ങര, രാജഗോപാല്‍ ഇടുക്കി കരുണാപുരം, മുരളീധരന്‍ തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ ദിവസം പമ്പയില്‍ വിഷമത്തേടെ എത്തിയത്. പിന്നീട് ദേവസ്വം അധികാരികളെക്കണ്ട് വിഷമം അറിയിക്കുകയും ചെയ്തു. വലിയ തുക പലിശക്കെടുത്താണ് മിക്കവരും കച്ചവടം നടത്തുന്നത്. പലിശ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് എല്ലാവരും. കടകള്‍ തകര്‍ന്നുപോയ സ്ഥിതിക്ക് ഇനി എങ്ങനെയാണ് കച്ചവടം തുടരുക എന്ന് നിശ്ചയമില്ല. ഓരോരുത്തര്‍ക്കും ശരാശരി 60 ലക്ഷംവീതം നഷ്ടമുണ്ടെന്നാണ് അറിയാന്‍ സാധിച്ചത്.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    7 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    8 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    11 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    12 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    13 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    16 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു