Sunday, September 23rd, 2018

കോട മഞ്ഞിന്‍… താഴ്‌വരയില്‍…. സഞ്ചാരികളെ കാത്ത് കണ്ണൂരിന്റെ ഊട്ടി

          അഞ്ജു വര്‍ഗീസ് കണ്ണൂര്‍: മനസ്സില്‍ കോടമഞ്ഞിന്റെ കുളിരും കണ്ണില്‍ പ്രകൃതിയുടെ നന്മയും പകര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുകയാണ് കണ്ണൂരിന്റെ ഊട്ടിയായ പാലക്കയംതട്ട്. കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലാണ് പാലക്കയംതട്ട്. പൈതല്‍മലയേക്കാള്‍ ഉയരം കൂടിയ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരമുണ്ട് പാലക്കയംതട്ടിന്. ഇതിനടുത്തു തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന പൈതന്‍മലയും കുടക് വനപ്രദേശവും പാലക്കയംതട്ടില്‍ നിന്ന് നൂലുപോലെ അകലെ കാണുന്ന വളപട്ടണം പുഴയുമെല്ലാം കാഴ്ച്ചക്കാര്‍ക്ക് നല്‍കുന്ന ദൃശ്യവിരുന്ന് സഞ്ചാരികളെ കോള്‍മയിര്‍ കൊള്ളിക്കും. … Continue reading "കോട മഞ്ഞിന്‍… താഴ്‌വരയില്‍…. സഞ്ചാരികളെ കാത്ത് കണ്ണൂരിന്റെ ഊട്ടി"

Published On:Nov 21, 2016 | 11:22 am

palakkayam-thattu-01

 

 

 

 

 

അഞ്ജു വര്‍ഗീസ്
കണ്ണൂര്‍: മനസ്സില്‍ കോടമഞ്ഞിന്റെ കുളിരും കണ്ണില്‍ പ്രകൃതിയുടെ നന്മയും പകര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുകയാണ് കണ്ണൂരിന്റെ ഊട്ടിയായ പാലക്കയംതട്ട്.
കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലാണ് പാലക്കയംതട്ട്. പൈതല്‍മലയേക്കാള്‍ ഉയരം കൂടിയ പ്രദേശം. സമുദ്രനിരപ്പില്‍ നിന്നും 3500 അടി ഉയരമുണ്ട് പാലക്കയംതട്ടിന്. ഇതിനടുത്തു തന്നെ തലയുയര്‍ത്തി നില്‍ക്കുന്ന പൈതന്‍മലയും കുടക് വനപ്രദേശവും പാലക്കയംതട്ടില്‍ നിന്ന് നൂലുപോലെ അകലെ കാണുന്ന വളപട്ടണം പുഴയുമെല്ലാം കാഴ്ച്ചക്കാര്‍ക്ക് നല്‍കുന്ന ദൃശ്യവിരുന്ന് സഞ്ചാരികളെ കോള്‍മയിര്‍ കൊള്ളിക്കും. മൈസൂരിലെ ചാമുണ്ടി ഹില്ലിനെ അനുസ്മരിപ്പിക്കുംവിധമാണ് പാലക്കയംതട്ടിന്റെ മനോഹാരിത. palakkayam-thattu-02
ചെമ്പേരി പുഴയുടെ പോഷകനദിയായ കൊല്ലിത്തോടിന്റെ ഉത്ഭവം പാലക്കയംതട്ടില്‍ നിന്നാണ്. ഇതിന്റെ അടിവാരത്ത്് പ്രകൃതിദത്തമായ ഒരു ഗുഹ സ്ഥിതി ചെയ്യുന്നുണ്ട്. 200 മീറ്റര്‍ നീളമുള്ള ഈ ഗുഹയില്‍ പണ്ടുകാലത്ത് മനുഷ്യര്‍ ഇതിന്റെ ഒരു ഭാഗത്തുനിന്ന് മറുഭാഗത്തേക്ക് കടന്നു പോയിരുന്നുവെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ ടോര്‍ച്ച് വെളിച്ചം ഉപയോഗിച്ച് 50 മീറ്റര്‍ വരെ നടക്കാന്‍ സാധിക്കും. പാലക്കായ് മരം തട്ട് എന്ന പേരാണ് പിന്നീട് പാലക്കയംതട്ട് എന്നായി മാറിയത്.
പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പരിസ്ഥിതിലോലപ്രദേശം കൂടിയാണ്. അതിനാല്‍ ദിവസേന ഒരു നിശ്ചിത സഞ്ചാരികള്‍ക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം സാധ്യമാവുകയുള്ളു. പാലക്കയംതട്ടിന്റെ ടൂറിസ പ്രാധാന്യം മനസിലാക്കിയ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ നിര്‍മാണപ്രവര്‍ത്തികള്‍ക്കായ് 1 കോടി രൂപ അനുവദിച്ചിരുന്നു. മുന്‍ മന്ത്രി എ പി അനില്‍ കുമാറാണ് പ്രദേശത്തെ ടൂറിസം നിര്‍മാണപ്രവര്‍ത്തികള്‍ ഉദ്ഘാടനം ചെയ്തത്. 35 സോളാര്‍ വിളക്കുകളും സഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ഏറെ എത്തിപ്പെടുന്ന പാലക്കയംതട്ട് ഇന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ മേഖലകൂടിയാണ്.
palakkayam-thattu-03അപൂര്‍വ്വയിനം സസ്യങ്ങളും പലതരം ജീവജാലങ്ങളാലും സമൃദ്ധമാണിവിടം. സദാ കോടമഞ്ഞിന്റെ തണുപ്പും പ്രകൃതിയുടെ സൗന്ദ്യവും പാലക്കയംതട്ടിനെ മനോഹരമാക്കുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയായ പാലക്കയംതട്ട് സഞ്ചാരികളെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. ഈ ദൃശ്യവിരുന്ന് ആസ്വദിക്കാന്‍ കണ്ണൂരില്‍ നിന്ന് വരുന്നവര്‍ തളിപ്പറമ്പ്-നടുവില്‍-കുടിയാന്മല വഴിയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ ചെറുപുഴ-ആലക്കോട്-കരുവഞ്ചാലില്‍ നിന്നും വെള്ളാട് വഴിയും 7 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പാലക്കയംതട്ടില്‍ എത്താം.

palakkayam-thattu-04
കണ്ണൂര്‍: നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ പാലക്കയംതട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം 24ന് ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ ടൂറിസം പ്രോമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡി ഗിരീഷ് കുമാര്‍ അറിയിച്ചു. ഇതോടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ മേഖലയായി പാലക്കയംതട്ട് ഉയര്‍ത്തപ്പെടും. പ്ലാസ്റ്റിക്ക് സാധനങ്ങളുടെ ഉപയോഗം കുറയ്ക്കലും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതുമാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍. വനംവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന കേന്ദ്രമാണ് പാലക്കയംതട്ട്. പ്ലാസ്റ്റിക്ക് ഉപയോഗം കുറക്കാന്‍ ഡി ടി പി സി പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    10 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    13 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    15 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    15 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    15 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    18 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    18 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    18 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള