Friday, April 19th, 2019

പാലക്കാട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

പാലക്കാട്: ജില്ലയില്‍ കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളില്‍ കുടുങ്ങിയ 270 പേരെയാണ് അഗ്‌നിശമന സേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് പേര്‍ ജില്ലയില്‍ പുഴകളിലുണ്ടായ ഒഴുക്കില്‍ പെട്ട് മരിച്ചു. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം … Continue reading "പാലക്കാട് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു"

Published On:Aug 10, 2018 | 8:00 am

പാലക്കാട്: ജില്ലയില്‍ കനത്ത മഴയില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ഇതുവരെ 2025 പേരെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീടുകളില്‍ കുടുങ്ങിയ 270 പേരെയാണ് അഗ്‌നിശമന സേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്ന് പേര്‍ ജില്ലയില്‍ പുഴകളിലുണ്ടായ ഒഴുക്കില്‍ പെട്ട് മരിച്ചു. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയതിനാല്‍ പാലക്കാട് നഗരത്തില്‍ ഒരാഴ്ച കുടിവെള്ളം മുടങ്ങും. ഈ മേഖലകളിലേക്ക് ടാങ്കര്‍ ലോറിയിലൂടെ വെള്ളം എത്തിക്കാനാണ് തീരുമാനം. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ 150 സെന്റീമീറ്റര്‍ തുറന്നിരിക്കുകയാണ്. പോത്തുണ്ടി ഡാമിന്റെയും മംഗലം ഡാമിന്റെയും ഷട്ടറുകളും തുറന്നു കഴിഞ്ഞു. ജലനിരപ്പ് സംഭരണ ശേഷിയോടടുത്തതിനാല്‍ ശിരുവാണി, ഭവാനിപ്പുഴകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    5 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    7 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    8 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    9 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    10 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    11 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    11 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം