Monday, February 19th, 2018

വൃദ്ധദമ്പതികളുടെ കൊലപാതകം; ഒരാള്‍ പിടിയില്‍

എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശന്‍ ആണ് പിടിയിലായത്. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയുടെ സുഹൃത്താണ് ഇയാള്‍

Published On:Sep 13, 2017 | 4:48 pm

പാലക്കാട്: വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. എറണാകുളം പറവൂര്‍ സ്വദേശി സുദര്‍ശന്‍ ആണ് പിടിയിലായത്. പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിനു സമീപത്തു നിന്നാണു ഇയാള്‍ പിടിയിലായത്. കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയുടെ സുഹൃത്താണ് ഇയാള്‍. ഇവര്‍ തമ്മിലുള്ള ബന്ധം എതിര്‍ത്തതാണ് കൊലപാതകത്തിനിടയാക്കിയതെന്ന് കരുതുന്നു.
ഇന്ന് രാവിലെയാണ് പാലക്കാട് പുളക്കാപ്പറമ്പ് സ്വാമിനാഥന്‍(72) ഭാര്യ പ്രേമകുമാരി(65) എന്നിവരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാമിനാഥനെ ആയുധം ഉപയോഗിച്ച് കഴുത്തറുത്ത നിലയിലും പ്രേമകുമാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ രണ്ട് ആണ്‍മക്കളും മകളും സ്ഥലത്തുണ്ടായിരുന്നില്ല. ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. നേരത്തെ വീടിനുള്ളില്‍ ഷോക്കടിപ്പിച്ച് സ്വാമിനാഥനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി അന്വേഷണത്തില്‍ പോലീസും കണ്ടെത്തിയിരുന്നു. പരാതിയില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം നടക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന നാട്ടുകാര്‍ ആരോപിക്കുന്നു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍