Saturday, November 17th, 2018

പാലക്കാട് വനംവകുപ്പിന്റെ കെണിയില്‍ പുള്ളിപുലി കുടുങ്ങി

  തേക്കിന്‍ചിറ: കൊല്ലങ്കോട്, തേക്കിന്‍ചിറയില്‍ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. വനപാലകര്‍ നിലമ്പൂരില്‍ നിന്നും എത്തിച്ച കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച രാത്രിയാണ് പരിസരവാസികളുടെ സഹായത്തോടെ തേക്കിന്‍ചിറ പാറക്കെട്ടിനു താഴെ കൂടുവച്ചത്. പുലിയെ പ്രലോഭിക്കുന്നതിനായി കൂട്ടില്‍ ആടിനെയും കെട്ടി. പാറക്കെട്ടില്‍ ഒളിച്ചിരുന്ന പുലി ആടിനെ പിടിക്കാന്‍ രാത്രി കൂട്ടില്‍ കയറിയതോടെ കുരുക്കില്‍ അകപ്പെടുകയായിരുന്നു. രണ്ടുമാസക്കാലമായി തേക്കിന്‍ചിറ ജനവാസകേന്ദ്രത്തില്‍ ആടുകളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കൊന്നൊടുക്കി കഴിയുകയായിരുന്ന രണ്ടുവയസുള്ള ആണ്‍പുലിയാണ് കെണിയില്‍ കുടുങ്ങിയത്. രാത്രിയോടെ റേഞ്ച് … Continue reading "പാലക്കാട് വനംവകുപ്പിന്റെ കെണിയില്‍ പുള്ളിപുലി കുടുങ്ങി"

Published On:Aug 31, 2013 | 12:18 pm

Cheetha

 
തേക്കിന്‍ചിറ: കൊല്ലങ്കോട്, തേക്കിന്‍ചിറയില്‍ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി.
വനപാലകര്‍ നിലമ്പൂരില്‍ നിന്നും എത്തിച്ച കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച രാത്രിയാണ് പരിസരവാസികളുടെ സഹായത്തോടെ തേക്കിന്‍ചിറ പാറക്കെട്ടിനു താഴെ കൂടുവച്ചത്. പുലിയെ പ്രലോഭിക്കുന്നതിനായി കൂട്ടില്‍ ആടിനെയും കെട്ടി. പാറക്കെട്ടില്‍ ഒളിച്ചിരുന്ന പുലി ആടിനെ പിടിക്കാന്‍ രാത്രി കൂട്ടില്‍ കയറിയതോടെ കുരുക്കില്‍ അകപ്പെടുകയായിരുന്നു.
രണ്ടുമാസക്കാലമായി തേക്കിന്‍ചിറ ജനവാസകേന്ദ്രത്തില്‍ ആടുകളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കൊന്നൊടുക്കി കഴിയുകയായിരുന്ന രണ്ടുവയസുള്ള ആണ്‍പുലിയാണ് കെണിയില്‍ കുടുങ്ങിയത്. രാത്രിയോടെ റേഞ്ച് ഓഫീസര്‍ പുരുഷോത്തമന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ ഷാജഹാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് സുബൈദര്‍, കെ സി രാജീവന്‍ എന്നിവരടങ്ങിയ സംഘം പുലിയെ റേഞ്ച് ഓഫീസിലെത്തിച്ചു. വെറ്ററിനറി ഡോക്ടറുടെ പരിശോധനയില്‍ പുലി പൂര്‍ണ ആരോഗ്യവാനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രാത്രിതന്നെ വനപാലകര്‍ പറമ്പിക്കുളം കടുവസങ്കേതത്തില്‍ കൊണ്ടുവിടുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    4 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    20 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു