Tuesday, November 13th, 2018

പാലക്കാട് ജില്ലയില്‍ ഇരട്ട ആധാര്‍; ജനം അങ്കലാപ്പില്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ നിരവധി പേര്‍ക്ക് ഇരട്ട ആധാര്‍കാര്‍ഡുള്ളതായി റിപ്പോര്‍ട്ട്. 2013 ജനുവരിക്കു ശേഷം എന്റോള്‍ ചെയ്തവര്‍ക്കാണു രണ്ടു ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളത്. 2013 ജനുവരിക്കു മുമ്പ് എന്റോള്‍ ചെയ്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ വീണ്ടും എന്റോള്‍ ചെയ്യാമെന്നു നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ എന്റോള്‍ ചെയ്തവര്‍ക്കാണു രണ്ട് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. രണ്ടു കാര്‍ഡും റദ്ദാകുമോയെന്ന ഭയത്തിലാണ് ആളുകള്‍. ഈ കാര്‍ഡുകളില്‍ ഏതാണ് ഉപയോഗിക്കേണ്ടതെന്ന ആശയക്കുഴപ്പവുമുണ്ട്. രണ്ടു കാര്‍ഡിലും പേര്, മേല്‍വിലാസം, ആധാര്‍ നമ്പര്‍, ഫോട്ടോ, പേരു ചേര്‍ക്കല്‍ … Continue reading "പാലക്കാട് ജില്ലയില്‍ ഇരട്ട ആധാര്‍; ജനം അങ്കലാപ്പില്‍"

Published On:Aug 24, 2013 | 5:21 pm

പാലക്കാട്: പാലക്കാട് ജില്ലയില്‍ നിരവധി പേര്‍ക്ക് ഇരട്ട ആധാര്‍കാര്‍ഡുള്ളതായി റിപ്പോര്‍ട്ട്. 2013 ജനുവരിക്കു ശേഷം എന്റോള്‍ ചെയ്തവര്‍ക്കാണു രണ്ടു ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളത്. 2013 ജനുവരിക്കു മുമ്പ് എന്റോള്‍ ചെയ്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ വീണ്ടും എന്റോള്‍ ചെയ്യാമെന്നു നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ എന്റോള്‍ ചെയ്തവര്‍ക്കാണു രണ്ട് ആധാര്‍ കാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്.
രണ്ടു കാര്‍ഡും റദ്ദാകുമോയെന്ന ഭയത്തിലാണ് ആളുകള്‍. ഈ കാര്‍ഡുകളില്‍ ഏതാണ് ഉപയോഗിക്കേണ്ടതെന്ന ആശയക്കുഴപ്പവുമുണ്ട്. രണ്ടു കാര്‍ഡിലും പേര്, മേല്‍വിലാസം, ആധാര്‍ നമ്പര്‍, ഫോട്ടോ, പേരു ചേര്‍ക്കല്‍ നമ്പര്‍ എന്നിവയും ബാര്‍ കോഡിനു താഴെ രേഖപ്പെടുത്തിയിരിക്കുന്ന യുഐഡി നമ്പറും ഒന്നാണെങ്കില്‍ പേടിക്കാനില്ലെന്നു ജില്ലാ അക്ഷയകേന്ദ്രം അധികൃതര്‍ അറിയിക്കുന്നു. ഇവര്‍ക്കു രണ്ടു കാര്‍ഡും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ രണ്ടും കാര്‍ഡിലും യുഐഡി നമ്പര്‍ വ്യത്യാസമാണെങ്കില്‍ ആദ്യത്തെ കാര്‍ഡാണ് ഉപയോഗിക്കേണ്ടത്.രണ്ടു കാര്‍ഡ് ലഭിച്ച വിവരം അടുത്തുള്ള അക്ഷയകേന്ദ്രത്തില്‍ അറിയിക്കുകയും വേണം. ആധാറിനായി റജിസ്റ്റര്‍ ചെയ്ത് എന്റോള്‍മെന്റ് നമ്പര്‍ ലഭിച്ചവര്‍ക്ക് ഇ-ആധാര്‍ ലഭിക്കാനുള്ള സംവിധാനമുണ്ട്.
ഓരോ ഇന്ത്യന്‍ പൗരന്റെയും ‘ആധാരം 12 അക്ക നമ്പറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ പദ്ധതിക്കു തുടക്കമിട്ടത്. രാജ്യത്തിനകത്തുള്ള എന്തു കാര്യത്തിനും ആധാരമായി ആധാര്‍ നമ്പറുകളാകും ഉപയോഗിക്കുക. ഓരോ വ്യക്തിയെപ്പറ്റിയും ജൈവപരമായതുള്‍പ്പെടെ വ്യക്തമായ വിവരങ്ങള്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പറായ ആധാറിലുണ്ട്.
വ്യക്തിയുടെ ഫോട്ടോ, പത്ത് വിരലിന്റെയും അടയാളം, രണ്ടു കൃഷ്ണമണികളുടെയും ചിത്രം, ജനന തീയതി, വിലാസം, ഫോണ്‍ നമ്പര്‍, ഇപ്പോഴുള്ള ലൈസന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങി എല്ലാറ്റിന്റെയും നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആധാര്‍ നമ്പറുകള്‍. കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയാണ് ആധാര്‍ തിരിച്ചറിയല്‍ നമ്പറുകള്‍ നല്‍കുന്നത്. ഈ നമ്പറിലൂടെ ഓരോ വ്യക്തിയെയും തിരിച്ചറിയാനാകുമെന്നതാണു നമ്പറിന്റെ പ്രത്യേകത. വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സാധിക്കും.

LIVE NEWS - ONLINE

  • 1
    56 mins ago

    ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

  • 2
    2 hours ago

    നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

  • 3
    2 hours ago

    സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

  • 4
    3 hours ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 5
    3 hours ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 6
    3 hours ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 7
    3 hours ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 8
    4 hours ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 9
    5 hours ago

    മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി