Saturday, July 20th, 2019

പാലക്കാട് 40 ശതമാനം ബസുകള്‍ക്ക് വേഗപ്പൂട്ട്

പാലക്കാട്: ഇന്നു മുതല്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കാനിരിക്കെ ജില്ലയില്‍ ഇതുവരെ 40% സ്വകാര്യ യാത്രാ ബസുകള്‍ മാത്രമാണു വേഗപ്പൂട്ട് ഘടിപ്പിച്ചത്. ഇന്നലെ വേഗപ്പൂട്ട് ഘടിപ്പിച്ച 41 ബസുകള്‍ക്ക് ആര്‍ടിഒ സീല്‍ ചെയ്തു നല്‍കി. സാങ്കേതിക തകരാറുള്ള വേഗപ്പൂട്ട് ഘടിപ്പിച്ച 15 ബസുകളെ തിരിച്ചയച്ചു. വേഗപ്പൂട്ട് ഇല്ലാതെ നിരത്തിലിറങ്ങുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാനാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഭഷിരാജ് സിങ്ങിന്റെ നിര്‍ദേശം. വേഗപ്പൂട്ട് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും അടുത്ത ദിവസം മുതല്‍ പരിശോധന … Continue reading "പാലക്കാട് 40 ശതമാനം ബസുകള്‍ക്ക് വേഗപ്പൂട്ട്"

Published On:Oct 3, 2013 | 3:13 pm

പാലക്കാട്: ഇന്നു മുതല്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കാനിരിക്കെ ജില്ലയില്‍ ഇതുവരെ 40% സ്വകാര്യ യാത്രാ ബസുകള്‍ മാത്രമാണു വേഗപ്പൂട്ട് ഘടിപ്പിച്ചത്. ഇന്നലെ വേഗപ്പൂട്ട് ഘടിപ്പിച്ച 41 ബസുകള്‍ക്ക് ആര്‍ടിഒ സീല്‍ ചെയ്തു നല്‍കി. സാങ്കേതിക തകരാറുള്ള വേഗപ്പൂട്ട് ഘടിപ്പിച്ച 15 ബസുകളെ തിരിച്ചയച്ചു. വേഗപ്പൂട്ട് ഇല്ലാതെ നിരത്തിലിറങ്ങുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാനാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഭഷിരാജ് സിങ്ങിന്റെ നിര്‍ദേശം. വേഗപ്പൂട്ട് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും അടുത്ത ദിവസം മുതല്‍ പരിശോധന തുടങ്ങും.
ബസ്, ലോറി, ടിപ്പര്‍ എന്നിവയിലാണ് ഇന്നു മുതല്‍ വേഗപ്പൂട്ട് പരിശോധന ആരംഭിക്കുക. ആര്‍ടിഒയുടെ സീല്‍ പതിപ്പിക്കുന്നതിനുള്ള സൗകര്യം അതതു സബ് ആര്‍ടിഒകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍പ് വേഗപ്പൂട്ട് ഘടിപ്പിച്ച വാഹനങ്ങളില്‍ കൃത്രിമം നടത്തി സ്പീഡ് ലിമിറ്റ് കുറച്ച വാഹനങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ജില്ലയിലെ നാലു ഡിപ്പോകളിലുമായി എല്ലാ ബസുകള്‍ക്കും വേഗപ്പൂട്ട് ഘടിപ്പിച്ചതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്‌ക്കെതിരെ ഒരു വിഭാഗം ബസ് ഉടമകളുടെ സംഘടനാ നേതാക്കള്‍ രംഗത്തെത്തി. അമിത വേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബസുകളുടെ സമയക്രമത്തിലും മാറ്റം വരുത്തുന്നുണ്ട്. ഇതിനു ഒക്‌ടോബര്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    5 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    7 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    7 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    8 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    8 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    11 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി