Saturday, January 20th, 2018

പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തി

അതേസമയം, പാക്കിസ്ഥാന് യു.എസിന്റെ ധനസഹായം ആവശ്യമില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചിരുന്നു.

Published On:Jan 5, 2018 | 9:36 am

വാഷിംഗ്ടണ്‍: തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. താലിബാന്‍ ഉള്‍പടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടിയെടുക്കുന്നില്ല. അതിനാല്‍ സഹായം നിര്‍ത്തലാക്കുന്നുവെന്ന് യു.എസ് വിദേശകാര്യ വക്താവ് ഹെതര്‍ ന്യൂവര്‍ട്ട് അറിയിച്ചു.
5 വര്‍ഷങ്ങള്‍ക്കിടെ 3300 കോടി ഡോളര്‍ (2,10,665 കോടി രൂപ) സഹായമായി പാക്കിസ്ഥാന് നല്‍കിയത് വിഡ്ഢിത്തമായിരുന്നുവെന്നും ഇനി നല്‍കില്ലെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നിര്‍ത്തലാക്കിയതായി അമേരിക്ക അറിയിച്ചത്.
അതേസമയം, പാക്കിസ്ഥാന് യു.എസിന്റെ ധനസഹായം ആവശ്യമില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് തുറന്നടിച്ചിരുന്നു.

 

LIVE NEWS - ONLINE

  • 1
    45 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    23 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു