ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പാക് ആണവ മിസൈല്‍ പരീക്ഷിച്ചു

Published:January 10, 2017

pak-babar-3-full

 

 

 
റാവല്‍പിണ്ടി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പാകിസ്താന്റെ ആണവ മിസൈല്‍ മുങ്ങിക്കപ്പലില്‍ നിന്ന് വിക്ഷേപിച്ചു. ബാബര്‍3 മിസൈലാണ് പാകിസ്താന്‍ പരീക്ഷിച്ചത്. 450 കിലോമീറ്ററാണ് ബാബര്‍3ന്റെ ദൂരപരിധി. മുങ്ങിക്കപ്പലില്‍നിന്ന് വിക്ഷേപിക്കാവുന്ന ക്രൂസ് മിസൈല്‍ പാക്കിസ്ഥാന്‍ പരീക്ഷിക്കുന്നത് ഇതാദ്യമാണ്. വെള്ളത്തിനടിയില്‍ നിന്ന് തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിത്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഏതുഭാഗത്താണ് മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നതെന്ന് പാകിസ്താന്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ സൈനിക കരുത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ മിസൈലെന്നാണ് അനുമാനം. പരീക്ഷണം വിജയകരമായിരുന്നെന്ന് പാക് സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പാക് സൈനിക വക്താവ് ആസിഫ് ഗഫൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ബ്രഹ്‌മോസിനു മറുപടിയാണ് മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ സഹീറുദ്ദീന്‍ ബാബറുടെ പേരിട്ട ഈ മിസൈല്‍ എന്നും വിലയിരുത്തപ്പെടുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.