Tuesday, July 23rd, 2019

പാക് സൈനികരെ റഷ്യ പരിശീലിപ്പിക്കും

റഷ്യയുമായി പാകിസ്ഥാന്‍ കൂടുതല്‍ അടുക്കുന്നു.

Published On:Aug 9, 2018 | 10:13 am

ഇസ്‌ലാമാബാദ്: റഷ്യന്‍ സൈനികത്താവളങ്ങളില്‍ പാക് സൈനികര്‍ക്കു പരിശീലനം നല്‍കുന്നതു സംബന്ധിച്ച കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ മോശമാവുന്ന സാഹചര്യത്തില്‍ പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാനുള്ള പാക് നീക്കത്തിന്റെ ഭാഗമാണിതെന്നു വിലയിരുത്തപ്പെടുന്നു.
റാവല്‍പ്പിണ്ടിയില്‍ നടത്തിയ റഷ്യ-പാക്കിസ്ഥാന്‍ സംയുക്ത സൈനിക കൂടിയാലോചന സമിതിയുടെ യോഗത്തിനുശേഷമാണ് ചൊവ്വാഴ്ച കരാര്‍ ഒപ്പിട്ടതെന്നു പാക് വിദേശമന്ത്രാലയം അറിയിച്ചു. റഷ്യന്‍ സംഘത്തിനു ഡെപ്യൂട്ടി പ്രതിരോധമന്ത്രി കേണല്‍ ജനറല്‍ അലക്‌സാണ്ടര്‍ ഫോമിന്‍ നേതൃത്വം നല്‍കി. പ്രതിരോധ സെക്രട്ടറി റിട്ട. ലഫ്റ്റനന്റെ ജനറല്‍ സമിര്‍ ഉല്‍ഹൂസൈന്‍ ഷായാണ് പാക്കിസ്ഥാനെ പ്രതിനിധീകരിച്ചത്. നേരത്തെ പാക് പ്രതിരോധമന്ത്രിയുമായി റഷ്യന്‍ മന്ത്രി ഫോമിന്‍ കൂടിക്കാഴ്ച നടത്തി. മൂന്നു സേനാവിഭാഗങ്ങളുടെ തലവന്മാരെയും അദ്ദേഹം സന്ദര്‍ശിച്ചു. ഭീകരര്‍ക്ക് എതിരെ പാക് സുരക്ഷാസേന നടത്തുന്ന പോരാട്ടത്തിലും ഇതിനകം കൈവരിച്ച നേതൃത്വത്തിലും റഷ്യ സംതൃപ്തി പ്രകടിപ്പിച്ചു.
യുഎസ് നേതൃത്വം നല്‍കുന്ന ബ്ലോക്കില്‍നിന്നു പാക്കിസ്ഥാന്‍ പുറത്തുകടന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഒപ്പുവച്ച കരാറെന്ന് പ്രതിരോധ വിശകലന വിദഗ്ധന്‍ ഡോ. സയിദ് ഫറൂക്ക് ഹസ്‌നാത് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനോടുള്ള യുഎസിന്റെ ശത്രുതാ മനോഭാവം വച്ചു നോക്കിയാല്‍ വരും നാളുകളില്‍ റഷ്യയുമായി പാക്കിസ്ഥാന്‍ കൂടുതല്‍ അടുക്കാനാണു സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ നയങ്ങളാണ് ഈ സ്ഥിതിയില്‍ പാക്കിസ്ഥാനെ കൊണ്ടുചെന്നെത്തിച്ചത് . ചൈനയുമായും പാക്കിസ്ഥാന്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തിവരികയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിനായി അമേരിക്കയില്‍ നിന്നു ഫണ്ടു സ്വീകരിച്ച പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സുരക്ഷിത താവളം ഒരുക്കുന്നത് സമ്മതിക്കില്ലെന്ന് അടുത്തയിടെ അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. പാക്കിസ്ഥാനുള്ള സഹായം വെട്ടിക്കുറക്കുകയും ചെയ്തു.

 

LIVE NEWS - ONLINE

 • 1
  9 mins ago

  തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

 • 2
  30 mins ago

  കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

 • 3
  33 mins ago

  വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

 • 4
  38 mins ago

  ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

 • 5
  2 hours ago

  തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

 • 6
  15 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 7
  20 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 8
  21 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 9
  21 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍