Saturday, February 16th, 2019

പാക്കിസ്ഥാനുമായി ക്രിക്കറ്റ് വേണ്ടെന്ന് കേന്ദ്രം

      ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള ബി.സി.സി.ഐയുടെ നീക്കത്തില്‍ എതിര്‍പ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇപ്പോഴത്തെ നിലയില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ പുന:രാരംഭിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം പാക്കിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രം ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി. 2012 ഡിസംബറിലാണ് ഇരുടീമുകളും പങ്കെടുത്ത പരമ്പര അവസാനമായി നടന്നത്. അന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ മൂന്ന് ഏകദിനങ്ങളും രണ്ട് … Continue reading "പാക്കിസ്ഥാനുമായി ക്രിക്കറ്റ് വേണ്ടെന്ന് കേന്ദ്രം"

Published On:May 29, 2017 | 4:40 pm

Flag India Pak Cricket Full

 

 

 

ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള ബി.സി.സി.ഐയുടെ നീക്കത്തില്‍ എതിര്‍പ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. ഇപ്പോഴത്തെ നിലയില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ പുന:രാരംഭിക്കാന്‍ യാതൊരു നിര്‍വാഹവും ഇല്ലെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനം പാക്കിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രം ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
2012 ഡിസംബറിലാണ് ഇരുടീമുകളും പങ്കെടുത്ത പരമ്പര അവസാനമായി നടന്നത്. അന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളുമടങ്ങിയ പരമ്പരയാണ് കളിച്ചത്.
പാകിസ്ഥാനുമായുള്ള മത്സരങ്ങള്‍ക്ക് നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നതിന് മുന്പ് ബി.സി.സി.ഐ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിരിക്കണം. അതേസമയം, ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മത്സരങ്ങളില്‍ പാകിസ്ഥാനോടൊപ്പം കളിക്കില്ലെന്ന് ഇന്ത്യ നിലപാടെടുത്തിട്ടില്ലെന്നും ഗോയല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചാല്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരന്പര നടത്തുന്നതിനു എതിര്‍പ്പില്ലെന്ന് ബി.സി.സി.ഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതിതേടി മൂന്നു മാസം മുന്‍പുകേന്ദ്ര സര്‍ക്കാരിന് ബി.സി.സി.ഐ കത്തയച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 2
    5 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 3
    7 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 4
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 5
    11 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 6
    11 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 7
    12 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു

  • 8
    12 hours ago

    അട്ടപ്പാടി വനത്തില്‍ കഞ്ചാവുതോട്ടം

  • 9
    13 hours ago

    സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്