Monday, December 18th, 2017

ഡല്‍ഹിക്ക് സമീപം പാക്കിസ്ഥാന്റെ ആണവ സൂക്ഷിപ്പ് കേന്ദ്രം

ഏകദേശം 140തോളം വരുന്ന ആണവായുധങ്ങള്‍ ഒളിപ്പിക്കാന്‍ ശേഷിയുള്ള തുരംഗമാണ് നിര്‍മ്മിക്കുന്നത്.

Published On:Oct 11, 2017 | 9:53 am

ന്യൂഡല്‍ഹി: ഇന്ത്യക്ക് സമീപം വലിയ തോതിലുള്ള ആണവശേഖരം സൂക്ഷിക്കുവാന്‍ ഇടമൊരുക്കി പാക്കിസ്ഥാന്‍. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 750 കിലോമീറ്റര്‍ മാത്രമകലെയുള്ള മയിന്‍വാലിയിലാണ് ഇത്തരത്തില്‍ സൂക്ഷിപ്പ് കേന്ദ്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
ഇത്തരത്തില്‍ ആണവായുദ്ധങ്ങള്‍ സൂക്ഷിക്കുന്നതിനായി ഭൂഗര്‍ഭയറകള്‍ നിര്‍മ്മിക്കുന്നതായാണ് റിപ്പോര്‍ട്ടുള്ളത്. ഏകദേശം 140തോളം വരുന്ന ആണവായുദ്ധങ്ങള്‍ ഒളിപ്പിക്കാന്‍ ശേഷിയുള്ള തുരംഗമാണ് നിര്‍മ്മിക്കുന്നത്. സിഖ് കേന്ദ്രമായ അമൃതസറില്‍ നിന്നും വെറും 350 കിലോമീറ്റര്‍ മാത്രം അകലെയാണ് മെയിന്‍വാലി.
10 മീറ്റര്‍ ഉയരവും വീതിയുമാണ് തുരങ്കത്തിനുള്ളത്. തുരങ്കങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുവാനായി വഴികളും നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. മിസൈല്‍ വഹിച്ചുകൊണ്ടുള്ള വലിയ വാഹനങ്ങള്‍ പോകുന്നതിന് പാകത്തിന് വീതികൂടിയ ഹൈവേകളും തുരങ്കത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്. കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം ഗേറ്റുകളുമുണ്ട്. ഓരോ തുരങ്കത്തിലും 12 മുതല്‍ 24 വരെ മിസൈലുകള്‍ സൂക്ഷിക്കുവാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. നേരത്തെ പാക്കിസ്ഥാന്റെ ആണവശേഖരം തകര്‍ക്കണമെന്ന് അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യയുടെ സഹകരണത്തോടെ കേന്ദ്രം ബോംബിട്ടു നശിപ്പിക്കണമെന്നാണ് അമേരിക്ക നിര്‍ദ്ദേശിച്ചിരുന്നത്.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 2
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 3
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 4
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 5
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 6
    3 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 7
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 8
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍

  • 9
    4 hours ago

    ഗുജറാത്ത് ബിജെപി നിലനിര്‍ത്തി