Tuesday, September 25th, 2018

പൈതല്‍ മലയില്‍ 30ന് വെര്‍ട്ടിക്കല്‍ മാരത്തണ്‍

  കണ്ണൂര്‍: അല്‍പം സാഹസികതയും കായികക്ഷമതയുമുള്ളവര്‍ക്ക് ജൂലൈ 30ന് പൈതല്‍മലയിലേക്ക് സ്വാഗതം; ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വെര്‍ട്ടിക്കല്‍ മാരത്തണില്‍ പങ്കെടുത്ത് മലമുകളിലേക്ക് ഓടിക്കയറാം, സമ്മാനവും നേടാം. രാവിലെ 11.30ന് പൈതല്‍മലയിലെ പൊട്ടന്‍പ്ലാവ് ചര്‍ച്ച് പരിസരത്ത് നിന്നാരംഭിച്ച് ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ അവസാനിക്കുന്ന രീതിയിലാണ് മാരത്തണ്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡി ടി പി സി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ജില്ലയില്‍ ഇത്തരമൊരു ടൂറിസം പ്രൊമോഷന്‍ പരിപാടി നടക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം … Continue reading "പൈതല്‍ മലയില്‍ 30ന് വെര്‍ട്ടിക്കല്‍ മാരത്തണ്‍"

Published On:Jul 19, 2017 | 10:09 am

 

കണ്ണൂര്‍: അല്‍പം സാഹസികതയും കായികക്ഷമതയുമുള്ളവര്‍ക്ക് ജൂലൈ 30ന് പൈതല്‍മലയിലേക്ക് സ്വാഗതം; ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വെര്‍ട്ടിക്കല്‍ മാരത്തണില്‍ പങ്കെടുത്ത് മലമുകളിലേക്ക് ഓടിക്കയറാം, സമ്മാനവും നേടാം.
രാവിലെ 11.30ന് പൈതല്‍മലയിലെ പൊട്ടന്‍പ്ലാവ് ചര്‍ച്ച് പരിസരത്ത് നിന്നാരംഭിച്ച് ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് റിസോര്‍ട്ടില്‍ അവസാനിക്കുന്ന രീതിയിലാണ് മാരത്തണ്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡി ടി പി സി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു.
ജില്ലയില്‍ ഇത്തരമൊരു ടൂറിസം പ്രൊമോഷന്‍ പരിപാടി നടക്കുന്നത് ആദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാര സാധ്യതകളുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പൈതല്‍മല. ഇവിടേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ എത്തിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മാരത്തണില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആരോഗ്യ-സുരക്ഷാ സഹായങ്ങള്‍ നല്‍കുന്നതിന് സംവിധാനമൊരുക്കും.
ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കും. ആഗസ്ത് അവസാനത്തോടെ മുഴപ്പിലങ്ങാട് ബീച്ചില്‍ 9 കിലോമീറ്റര്‍ ദൂരത്തില്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു.
10,000 രൂപയാണ് ഒന്നാം സമ്മാനം. 8000, 6000 രൂപയാണ് രണ്ടും മൂന്നും സമ്മാനങ്ങള്‍. 18നും 50നുമിടയില്‍ പ്രായമുള്ള കായികക്ഷമതയുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 28നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. 50 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും അവസരം. ഫോണ്‍- 0497 2706336, 9645454500.
പി ആര്‍ ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, സെക്രട്ടറി ജിതീഷ് ജോസ് എന്നിവരും പങ്കെടുത്തു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    13 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു