Tuesday, November 13th, 2018

വേദനകളും പരിഹാരമാര്‍ഗങ്ങളും

പ്രായഭേദമന്യേ ഇന്ന്‌ സ്‌ത്രീകളിലും പുരുഷന്‍മാരിലും പലവിധ വേദനകള്‍ കണ്ടുവരുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ നടുവേദന. ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, വ്യായാമത്തിന്റെ അപര്യാപ്‌തത, അമിതമായ വാഹന ഉപയോഗം എന്നിങ്ങനെ നടുവേദനക്ക്‌ പല കാരണങ്ങളുണ്ടാകറുണ്ട്‌. കഴുത്തിനും പുറംഭാഗത്തുമുണ്ടാകുന്ന സമ്മര്‍ദ്ദമാണ്‌ നടുവേദനക്കുള്ള പ്രധാനകാരണങ്ങളിലൊന്ന്‌. സന്ധികള്‍, അസ്‌ഥികള്‍, പുറംഭാഗത്തെ മസിലുകള്‍ തുടങ്ങിയവക്കുണ്ടാകുന്ന പരിക്കുകള്‍ നടുഭാഗത്ത്‌ സമ്മര്‍ദ്ദമുണ്ടാക്കും. ഇത്തരം സമ്മര്‍ദ്ദമുള്ള വ്യക്‌തികള്‍ അശാസ്‌ത്രീയമായ രീതിയില്‍ ഭാരം ഉയര്‍ത്തുന്നതുപോലുള്ള പ്രവര്‍ത്തികള്‍ ചെയ്‌താല്‍ ഈ അവസ്‌ഥ കൂടുതല്‍ ഗുരുതരമായി മാറും. ഇത്തരം അവസ്ഥയിലെത്തിയവര്‍ അത്‌ തുടര്‍ച്ചയായി ചെയ്യുകയാണെങ്കില്‍ അസുഖം … Continue reading "വേദനകളും പരിഹാരമാര്‍ഗങ്ങളും"

Published On:Aug 3, 2013 | 5:08 pm

Pain and relief

പ്രായഭേദമന്യേ ഇന്ന്‌ സ്‌ത്രീകളിലും പുരുഷന്‍മാരിലും പലവിധ വേദനകള്‍ കണ്ടുവരുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ്‌ നടുവേദന. ജീവിത രീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, വ്യായാമത്തിന്റെ അപര്യാപ്‌തത, അമിതമായ വാഹന ഉപയോഗം എന്നിങ്ങനെ നടുവേദനക്ക്‌ പല കാരണങ്ങളുണ്ടാകറുണ്ട്‌.

കഴുത്തിനും പുറംഭാഗത്തുമുണ്ടാകുന്ന സമ്മര്‍ദ്ദമാണ്‌ നടുവേദനക്കുള്ള പ്രധാനകാരണങ്ങളിലൊന്ന്‌. സന്ധികള്‍, അസ്‌ഥികള്‍, പുറംഭാഗത്തെ മസിലുകള്‍ തുടങ്ങിയവക്കുണ്ടാകുന്ന പരിക്കുകള്‍ നടുഭാഗത്ത്‌ സമ്മര്‍ദ്ദമുണ്ടാക്കും. ഇത്തരം സമ്മര്‍ദ്ദമുള്ള വ്യക്‌തികള്‍ അശാസ്‌ത്രീയമായ രീതിയില്‍ ഭാരം ഉയര്‍ത്തുന്നതുപോലുള്ള പ്രവര്‍ത്തികള്‍ ചെയ്‌താല്‍ ഈ അവസ്‌ഥ കൂടുതല്‍ ഗുരുതരമായി മാറും. ഇത്തരം അവസ്ഥയിലെത്തിയവര്‍ അത്‌ തുടര്‍ച്ചയായി ചെയ്യുകയാണെങ്കില്‍ അസുഖം സങ്കീര്‍ണമാകും. കമ്പ്യൂട്ടറിന്‌ മുന്നില്‍ തുടര്‍ച്ചയായിരിക്കുന്ന ഐ.ടി. പ്രൊഫഷണലുകള്‍, മണിക്കൂറുകളോളം ഒരേ നില്‍പ്പില്‍ ശസ്‌ത്രക്രിയ ചെയ്യുന്ന ന്യൂറോ സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ള ഡോക്‌ടര്‍മാര്‍ തുടങ്ങിയവര്‍ക്ക്‌ ഈ രോഗാവസ്‌ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.
അപകടങ്ങള്‍ മൂലമോ കാലാന്തരത്തിലോ ഡിസ്‌കിനുണ്ടാകുന്ന തേയ്‌മാനംമൂലമാണ്‌ പൊതുവേ ഇത്‌ സംഭവിക്കാറുള്ളത്‌. പുറംഭാഗം, നടുഭാഗം, അരക്കെട്ട്‌, കൈകാല്‍ മസിലുകള്‍ തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന ശക്‌തിയായ വേദനയാണ്‌ പ്രധാന ലക്ഷണം. ഈ വേദന കാല്‍ഭാഗത്തും കൈയിലും മിക്കവരിലും അനുഭവപ്പെടാം.
സ്‌പൈനല്‍ സ്‌റ്റെനോസിസുമായി ബന്ധപ്പെട്ടോ ( അസ്‌ഥികളുടെ അഗ്രഭാഗങ്ങളോ, സ്‌പൈനല്‍ കോഡിലോ അതുമായി ബന്ധപ്പെട്ട ധമനികളിലോ ആഘാതമേല്‍പ്പിക്കുന്നതുമൂലമുണ്ടാകുന്ന അവസ്‌ഥ ) സ്‌പോണ്ടിലോലിസ്‌തെസിസ്‌ ( നട്ടെല്ലിലെ ഒരുകശേരു മറ്റൊന്നില്‍ നിന്നും തെന്നിമാറി നില്‍ക്കുന്ന അവസ്‌ഥ ) മൂലമോ ആണ്‌ ഈ അവസ്‌ഥയുണ്ടാകുന്നത്‌. ഇതിനു പുറമേ ജന്മനാതന്നെയുള്ള പരിക്കുകള്‍ മൂലവും കൈക്കുഴകളിലുണ്ടാകുന്ന വാതസംബന്ധമായ അസുഖങ്ങള്‍ മൂലവും ഇത്തരത്തിലുള്ള പുറംവേദനകള്‍ ഉണ്ടാകാറുണ്ട്‌.
കിഡ്‌നിസംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭധാരണം, മുഴകള്‍, അണ്ഡാശയത്തിലെ മുഴകള്‍ മുതലായവയും പുറംവേദനക്ക്‌ കാരണമാകാറുണ്ട്‌. തലച്ചോറിലുണ്ടാകുന്ന രക്‌തപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന അസ്വസ്‌ഥതകള്‍ കഴുത്തു വേദനക്ക്‌ കാരണമായിത്തീരാറുണ്ട്‌. ചില ഹൃദ്രോഗങ്ങള്‍, വാതരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ മുതലായവയും കൈക്കുഴക്കുണ്ടാകുന്ന വേദന്‌ക്ക്‌ കാരണമാകുന്നു.
ഉയരത്തില്‍നിന്നും വീഴുക, റോഡപകടങ്ങളില്‍പെടുക, കഴുത്തിനോ നടുഭാഗത്തിനോ ക്ഷതംപറ്റുന്ന രീതിയില്‍ തെന്നിവീഴുക തുടങ്ങിയവ സംഭവിച്ചാല്‍. നടക്കുവാനോ, എഴുന്നേല്‍ക്കുവാനോ പ്രയാസം നേരിടുക, കാല്‍പ്പാദങ്ങള്‍ക്കോ, കാല്‍ക്കുഴ്‌ക്കോ, കൈക്കുഴ്‌ക്കോ, കൈവിരലുകള്‍ക്കോ ബലക്കുറവ്‌ അനുഭവപ്പെടുമ്പോള്‍. ഒടിവുകളോ ചതവുകളോ ഉള്‍പ്പെടെയുള്ള അസ്‌ഥിക്ഷതങ്ങള്‍ സംഭവിച്ചാല്‍, വിശ്രമാവസ്‌ഥയിലും വേദന അനുഭവപ്പെടുക, കാന്‍സര്‍രോഗം ബാധിച്ചവര്‍, പനി, അകാരണമായി ശരീരഭാരം കുറയല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ഡോക്‌ടറെ സന്ദര്‍ശിച്ച്‌ വിശദമായ പരിശോധന നടത്തുന്നതാണ്‌ ഈ രോഗം തടയാനുള്ള പ്രധാന മാര്‍ഗം. വിദഗ്‌ധ ചികിത്സ ആവശ്യമായഘട്ടം വരികയാണെങ്കില്‍ ന്യൂറോ സര്‍ജനെയോ ന്യൂറോളജിസ്‌റ്റിനെയോ അല്ലെങ്കില്‍ ഓര്‍ത്തോപീഡിക്‌ സ്‌പൈന്‍ സര്‍ജനെയോ സന്ദര്‍ശിക്കാം.
ശസ്‌ത്രക്രിയ നടത്തി ഈരോഗത്തിന്‌ പരിഹാരം കാണാവുന്നതാണ്‌. വേദനക്ക്‌ കാരണമായ അസ്‌ഥി, സ്‌ഥാനചലനം സംഭവിച്ച ഡിസ്‌ക്‌ എന്നിവ നീക്കംചെയ്‌ത്‌ വേദനശസ്‌ത്ര്‌ക്ക്‌ കാരണമായ ധമനിയെ സ്വതന്ത്രമാക്കുന്ന പ്രവര്‍ത്തിയാണ്‌ പ്രധാനമായും ശസ്‌ത്രക്രിയയില്‍ ഉള്‍പ്പെടുന്നത്‌. ഇത്തരം ചികിത്സകള്‍ക്ക്‌ ഫലപ്രദമായ സാങ്കേതികവിദ്യകള്‍ ഇന്ന്‌ ലഭ്യമാണ്‌. ഡിസ്‌ക്‌ സംബന്ധമായ അസുഖമുള്ള മുഴുവന്‍ രോഗികളും ശസ്‌ത്രക്രിയ ആവശ്യമായി വരുന്നവരല്ല എന്നതാണ്‌ ശ്രദ്ധേയമായ കാര്യം.

LIVE NEWS - ONLINE

 • 1
  41 mins ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 2
  2 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 3
  2 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 4
  2 hours ago

  മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

 • 5
  3 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 6
  3 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

 • 7
  3 hours ago

  നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

 • 8
  3 hours ago

  പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

 • 9
  5 hours ago

  മുപ്പത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി