Wednesday, November 21st, 2018

ഗുജറാത്തിലും പദ്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം

വിവാദങ്ങള്‍ അവസാനിക്കുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു

Published On:Nov 22, 2017 | 7:18 pm

അഹമ്മദാബാദ്: മധ്യപ്രദേശിനു പിന്നാലെ ഗുജറാത്തിലും പദ്മാവതി പ്രദര്‍ശിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. വിവാദങ്ങള്‍ അവസാനിക്കുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ചരിത്രത്തെ വികൃതമാക്കാന്‍ നമ്മള്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കണം. പക്ഷേ, സംസ്‌കാരത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങള്‍ സഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആ സിനിമ കാരണം ജനവികാരം വ്രണപ്പെട്ടിരിക്കുകയാണ്. ഈ കാര്യം മനസ്സിലാക്കിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും വിജയ് രൂപാണി വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കാനും ജനവികാരം മാനിക്കാനും വേണ്ടിയാണ് ഗുജറാത്തില്‍ സിനിമ റിലീസ് ചെയ്യുന്നത് വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂടിയാണ് ക്രമസമാധാനപാലനം ഇത്രയധികം പ്രധാനപ്പെട്ടതാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    5 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    6 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    9 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    12 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    13 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    14 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    14 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    14 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി