Monday, July 15th, 2019

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചുവപ്പ് വല്‍കരിക്കാന്‍ നീക്കം: പാച്ചേനി

കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കാന്‍ കഴിയാത്ത കഴിവുകെട്ട മന്ത്രിസഭയാണ് കേരളം ഭരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാസമ്മേളനം പോലീസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ല. ഐഎഎസ്, ഐപിഎസ് തലത്തില്‍ അടിനടക്കുകയാണിവിടെ. കഴിവുകെട്ട മന്ത്രിമാരാകട്ടെ തെക്ക്‌വടക്ക് ഓടുകയാണ്. കേരളത്തില്‍ ഇടത്പക്ഷ സംഘടനയില്‍ പെടാത്ത സര്‍ക്കാര്‍ ജീവനക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ കൂട്ടസ്ഥലം മാറ്റം നടത്തുന്നുവെന്നത് മാത്രമായിരിക്കുകയാണിപ്പോള്‍ ഭരണത്തിന്റെ നേട്ടം. … Continue reading "ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചുവപ്പ് വല്‍കരിക്കാന്‍ നീക്കം: പാച്ചേനി"

Published On:Aug 16, 2017 | 1:52 pm

കണ്ണൂര്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ കൊടുക്കാന്‍ കഴിയാത്ത കഴിവുകെട്ട മന്ത്രിസഭയാണ് കേരളം ഭരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാസമ്മേളനം പോലീസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ല. ഐഎഎസ്, ഐപിഎസ് തലത്തില്‍ അടിനടക്കുകയാണിവിടെ. കഴിവുകെട്ട മന്ത്രിമാരാകട്ടെ തെക്ക്‌വടക്ക് ഓടുകയാണ്. കേരളത്തില്‍ ഇടത്പക്ഷ സംഘടനയില്‍ പെടാത്ത സര്‍ക്കാര്‍ ജീവനക്കാരെ യാതൊരു മാനദണ്ഡവുമില്ലാതെ കൂട്ടസ്ഥലം മാറ്റം നടത്തുന്നുവെന്നത് മാത്രമായിരിക്കുകയാണിപ്പോള്‍ ഭരണത്തിന്റെ നേട്ടം.
സര്‍ക്കാറിന്റെ ഈനാണംകെട്ട നടപടിക്കെതിരെ പലരും കോടതിയെ സമീപിക്കുകയാണ്. ഭരണത്തിന്റെ സമസ്തമേഖലയിലും ചുവപ്പ് വല്‍കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്ഥലംമാറ്റിയും ഭീഷണിപ്പെടുത്തിയും മറ്റ് സംഘടനയില്‍പെട്ടവരെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കമാണ് ഭരണത്തിന്റെ നിഴലില്‍ നടക്കുന്നത്. ആഗസ്ത് 14ന് അര്‍ധരാത്രി സ്വാതന്ത്ര്യം ലഭിച്ചതിനെ തമസ്‌കരിക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍ അര്‍ധരാത്രി നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തുന്നത്. ജിഎസ്ടി, നോട്ട്‌നിരോധനം തുടങ്ങിയവ അര്‍ധരാത്രിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇത് സ്വാതന്ത്ര്യ ചരിത്രമുഹൂര്‍ത്തത്തെ തമസ്‌കരിക്കാന്‍ വേണ്ടിയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സജീവ് മാറോളി അധ്യക്ഷത വഹിച്ചു. ജില്ലാസിക്രട്ടറി ഇ അശോകന്‍, സംസ്ഥാന വൈസ്പ്രസിഡന്റ് പി വി ദിനേശ് ചന്ദ്രന്‍, എ എന്‍ രാജേഷ്, ബേബി ആന്റണി, എം വി മനോജ്, കെ മോഹനന്‍, ജോയ് ഫ്രാന്‍സിസ്, സാബുക്കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് ജൂലായ് 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാവില്ല

  • 2
    4 hours ago

    കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

  • 3
    7 hours ago

    പമ്പവരെ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാമെന്ന് ഹൈക്കോടതി

  • 4
    8 hours ago

    കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ്

  • 5
    10 hours ago

    എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ്: മുല്ലപ്പള്ളി

  • 6
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 7
    11 hours ago

    എസ്എഫ്‌ഐ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ’യായി മാറി: അബ്ദുള്ളക്കുട്ടി

  • 8
    11 hours ago

    കള്ളുംകുടിച്ചു ഭക്ഷണവും കഴിച്ചു; 100 രൂപ ടിപ്പ് വെച്ച് മോഷ്ടാക്കള്‍ സ്ഥലംവിട്ടു

  • 9
    11 hours ago

    പോലീസ് റാങ്ക് ലിസ്റ്റില്‍ അപാകതയെന്ന് സംശയം; നിയമനങ്ങള്‍ക്ക് താത്കാലിക സ്‌റ്റേ