Wednesday, May 22nd, 2019

പാ രഞ്ജിത്ത് നിര്‍മ്മിച്ച രണ്ട് ഹ്രസ്വചിത്രങ്ങള്‍ വൈറലാവുന്നു

വോട്ട് ഔട്ട് ഹേറ്റ് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

Published On:Apr 17, 2019 | 12:20 pm

തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച രണ്ട് ഹ്രസ്വ ചിത്രങ്ങള്‍ ഇപ്പോള്‍ തമിഴകത്ത് ചര്‍ച്ചയാകുകയാണ്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെയാണ് ജനങ്ങള്‍ക്ക് മുന്നില്‍ ചിന്തിപ്പിക്കുന്ന രണ്ട് ഹ്രസ്വ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ പാ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നീലം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വോട്ട് ഔട്ട് ഹേറ്റ് എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.
രാജേഷ് രാജാമണി എഴുതി സംവിധാനം ചെയ്യുന്ന ലവേഴ്സ് ഇന്‍ ദ ആഫ്റ്റര്‍നൂണ്‍ ആണ് ആദ്യ ചിത്രം. രാധിക പ്രസീദ, റജിന്‍ റോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. രണ്ടു ദമ്പതികള്‍ തമ്മിലെ തര്‍ക്കത്തിനു ശേഷം പുരുഷന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നു. ബീഫ് വാങ്ങി തിരിച്ച് വരുന്നു. അത് പാകം ചെയ്ത് കഴിക്കുന്നതും ദമ്പതികള്‍ ഇണക്കത്തിലാകുന്നതും കാണാം. സമകാലിക രാഷ്ട്രീയ സംഭവങ്ങളെയാണ് ചിത്രം തുറന്നു കാണിക്കുന്നത്.
ഷെയര്‍ ഓട്ടോ എന്ന ചെറിയ ചിത്രമാണ് മറ്റൊന്ന്. സമൂഹത്തിലെ വര്‍ഗ-വര്‍ണവിവേചനത്തിനെതിരെ വെളിച്ചം വീശുന്നതാണ് ഈ ചിത്രം. ജെനി ഡോളിയുടേതാണ് ആശയവും സംവിധാനവും. ഷെയര്‍ ഓട്ടോയില്‍ ആളുകളെ കുത്തിനിറച്ചു കൊണ്ടുള്ള യാത്ര തമിഴ്നാട്ടിലെ പതിവ് കാഴ്ച്ചയാണ്. ആ യാത്രയ്ക്കിടയിലെ ഒരു ചെറിയ സംഭവമാണ് ചിത്രം പറയുന്നത്. ഷീബ രാംപാല്‍, ജയ സ്വാമിനാഥന്‍, സെന്തില്‍, കല്‍പന അംബേദ്കര്‍, കൗശി, സായ്, ധാമോ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

LIVE NEWS - ONLINE

  • 1
    5 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്