Tuesday, May 21st, 2019

സി പി എം നേതാവ് വാസുദേവന്‍ അന്തരിച്ചു

ഇന്ന് രാവിലെ പറശ്ശിനിക്കടവിലെ വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പത്തരയോടെ മരണപ്പെട്ടു.

Published On:Oct 11, 2018 | 12:02 pm

തളിപ്പറമ്പ്: ജില്ലയിലെ മുതിര്‍ന്ന സി പി എം നേതാവും വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്ക് ചെയര്‍മാനുമായ പി വാസുദേവന്‍ (77) അന്തരിച്ചു. ഇന്ന് രാവിലെ പറശ്ശിനിക്കടവിലെ വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും പത്തരയോടെ മരണപ്പെട്ടു. ഭാര്യ: രമ. മക്കള്‍: നിര്‍മ്മല്‍, പരേതയായ സീമ. ദീര്‍ഘകാലം ആന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച അദ്ദേഹം തളിപ്പറമ്പ് നഗരസഭയുടെ ആദ്യ ഉപദേശക സമിതി ചെയര്‍മാനുമായിരുന്നു. 12 വര്‍ഷക്കാലം സി പി എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായിരുന്നു. സി പി എം ജില്ലാ കമ്മറ്റി അംഗമായിരുന്ന പി വാസുദേവന്‍ ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലാണ് അംഗത്വം ഒഴിഞ്ഞത്. സംസ്‌ക്കാരം ഇന്ന് രാത്രി ഒമ്പതിന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തില്‍. സഹകരണ ആശുപത്രിയിലും പിന്നീട് സി പി എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

 

 

LIVE NEWS - ONLINE

  • 1
    27 mins ago

    കമല്‍ ഹാസനെതിരെ ഭീഷണി; മന്ത്രിക്കെതിരെ കേസ്

  • 2
    3 hours ago

    സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കണം; സുപ്രീം കോടതി

  • 3
    3 hours ago

    വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ശ്രമമെന്ന് ആരോപണം

  • 4
    3 hours ago

    രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

  • 5
    4 hours ago

    രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രിയുടെ അനുസ്മരണം

  • 6
    4 hours ago

    തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന് തീ പിടുത്തം

  • 7
    5 hours ago

    മോദിക്ക് ക്ലീന്‍ ചിറ്റ്; വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ലവാസ

  • 8
    5 hours ago

    മണിരത്‌നം ചിത്രത്തില്‍ വീണ്ടും ഐശ്വര്യ

  • 9
    6 hours ago

    ഹോക്കി ഇന്ത്യന്‍ വനിതകള്‍ക്ക് ജയം