Thursday, January 17th, 2019

രക്തദാനം നെഞ്ചോട് ചേര്‍ത്ത് പത്മനാഭന്‍

        പ്രദീപന്‍ തൈക്കണ്ടി കണ്ണൂര്‍: മുപ്പത്തിയാറ് വയസ്സിനിടയില്‍ 25ല്‍ പരം തവണ രക്തദാനം ചെയ്യല്‍, ഒന്നരവര്‍ഷത്തിനിടയില്‍ അമ്പതിലധികം രക്തദാന ക്യാമ്പ് സംഘടിപ്പിക്കല്‍, 24 മണിക്കൂറും രക്തദാനത്തിനായി വിളിച്ചാല്‍ ലഭ്യമാകുന്ന വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിന്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി എന്ത് ത്യാഗം സഹിച്ചും ഇറങ്ങി പുറപ്പെട്ടവന്‍…………..വിശേഷണങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനുള്ള കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പുരസ്‌കാരം ഈ വര്‍ഷം പത്മനാഭനെ തേടിയെത്തിയത്. പേര് പി പത്മനാഭന്‍. … Continue reading "രക്തദാനം നെഞ്ചോട് ചേര്‍ത്ത് പത്മനാഭന്‍"

Published On:Jun 14, 2017 | 10:53 am

P Padmanabhan Nair Kannur blood donor Full Image

 

 

 

 
പ്രദീപന്‍ തൈക്കണ്ടി
കണ്ണൂര്‍: മുപ്പത്തിയാറ് വയസ്സിനിടയില്‍ 25ല്‍ പരം തവണ രക്തദാനം ചെയ്യല്‍, ഒന്നരവര്‍ഷത്തിനിടയില്‍ അമ്പതിലധികം രക്തദാന ക്യാമ്പ് സംഘടിപ്പിക്കല്‍, 24 മണിക്കൂറും രക്തദാനത്തിനായി വിളിച്ചാല്‍ ലഭ്യമാകുന്ന വാട്‌സ് ആപ് ഗ്രൂപ്പ് അഡ്മിന്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി എന്ത് ത്യാഗം സഹിച്ചും ഇറങ്ങി പുറപ്പെട്ടവന്‍…………..വിശേഷണങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിനുള്ള കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പുരസ്‌കാരം ഈ വര്‍ഷം പത്മനാഭനെ തേടിയെത്തിയത്.
പേര് പി പത്മനാഭന്‍. കണ്ണൂര്‍ എടച്ചൊവ്വയിലെ ശ്യാമളാലയത്തില്‍ താമസം. ഇന്‍കം ടാക്‌സില്‍ ഡപ്യൂട്ടി കമ്മീഷണറായി വിരമിച്ച കെ മാധവന്റെയും ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും വിരമിച്ച കെ ശ്യാമളകുമാരിയുടെയും ഏക മകന്‍. ചെന്നൈ ലയോള കോളേജിലടക്കം വിദ്യാഭ്യാസം. ബികോം ബിരുദവും ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദവും. ചെന്നൈയില്‍ ത്രീ ഐ ഇന്‍ഫോ ടെക് എന്ന കമ്പനിയില്‍ ജോലി. ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെ സോഫ്റ്റ്‌വെയര്‍ ഇംപ്ലിമെന്റേഷനില്‍ കേരള ഹെഡ്. ഇതെല്ലാം പത്മനാഭന്റെ പൂര്‍വ ചരിത്രം.
ഇപ്പോള്‍ കണ്ണൂരില്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ്. പിന്നെ പൂര്‍ണ സമയ സാമൂഹ്യ പ്രവര്‍ത്തകനും. ബ്ലഡ് ഡൊണേഴ്്‌സ് കേരളയുടെ ജില്ലാ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷം മാത്രമേ ആയുള്ളൂ. അതിനിടയില്‍ നൂറുകണക്കിനാളുകള്‍ക്ക് രക്തമെത്തിച്ച് ജീവന്‍ ദാനം ചെയ്യാന്‍ പത്മനാഭനും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞുവെന്നതാണ് വിജയം.
ത്യാഗം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാണ് പത്മനാഭന്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനായത്. പിതാവ് മസ്തിഷ്‌ക്കാഘാതം വന്ന് കിടപ്പിലായപ്പോള്‍ പത്മനാഭന് ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല. നല്ല ഉദ്യോഗവും ഒഴിവാക്കി പത്മനാഭന്‍ വീട്ടിലേക്ക് തിരിച്ചു. ഒരു ഹോം നഴ്‌സ് ചെയ്യുന്നതിനേക്കാള്‍ നന്നായി പിതാവിനെ ശുശ്രൂഷിക്കുന്നു. ഇതിനിടയില്‍ മാതാവിനും അസുഖം പിടിപെട്ടപ്പോള്‍ ശുശ്രൂഷകന്‍ പത്മനാഭന്‍ തന്നെ. വിവാഹം കഴിഞ്ഞ സഹോദരിയുണ്ടെങ്കിലും മാതാപിതാക്കള്‍ക്കായി പത്മനാഭന്‍ തന്റെ ജീവിതം മാറ്റിവെച്ചു. ഇവരുടെ ശുശ്രൂഷകള്‍ക്ക് ശേഷം നഗരത്തിലേക്കിറങ്ങുന്ന സഹപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട പപ്പന് പിന്നെയും വിശ്രമമില്ല.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രക്തം കിട്ടാതെ പ്രയാസപ്പെടുന്നത് കണ്ടാണ് പത്മനാഭന്‍ ഈ രംഗത്തേക്കിറങ്ങിയത്. കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ നദീറയെന്ന യുവതിക്ക് പ്രസവത്തെ തുടര്‍ന്ന് രക്തസ്രാവമുണ്ടായപ്പോള്‍ 120 ല്‍ പരം യൂനിറ്റ് ഒ നെഗറ്റീവ് രക്തം മണിക്കൂറുകള്‍ക്കകം എത്തിച്ച് നല്‍കാന്‍ മുന്നിലുണ്ടായിരുന്നത് പത്മനാഭനായിരുന്നു. കണ്ണൂരിലെ ഒരു രോഗിക്ക് ബോംബെ രക്തം നെഗറ്റീവ് ഗ്രൂപ്പ് വേണ്ടിവന്നപ്പോള്‍ ഹുബ്ലിയില്‍ നിന്നാണ് രക്തദാതാവിനെ പത്മനാഭന്‍ കൊണ്ടുവന്നത്. ജൂനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണല്‍ പാപ്പിനിശ്ശേരി ചാപ്റ്ററിലെ പ്രവര്‍ത്തകനായ പത്മനാഭനെ രക്തദാന രംഗത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി നിരവധി സംഘടനകള്‍ ആദരിച്ചിരുന്നു.
കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചതിന് കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം ഇന്ന് രാവിലെ പത്മനാഭന്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. ജീവിത തിരക്കിനിടയില്‍ ‘ഒന്നിനും’ സമയം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് മുന്നിലും മാതാപിതാക്കളെ വൃദ്ധമന്ദിരങ്ങളിലേക്ക് വലിച്ചെറിയുന്നവര്‍ക്ക് മുന്നിലും പത്മനാഭന്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.
രക്തം ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടാം : 9846027610

LIVE NEWS - ONLINE

 • 1
  11 hours ago

  അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

 • 2
  13 hours ago

  കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

 • 3
  16 hours ago

  കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

 • 4
  16 hours ago

  വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

 • 5
  19 hours ago

  ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

 • 6
  19 hours ago

  വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

 • 7
  20 hours ago

  ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

 • 8
  21 hours ago

  വേദനയോടെ സാമുവല്‍ കുറിക്കുന്നു…

 • 9
  21 hours ago

  വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം