Wednesday, January 16th, 2019

പി എന്‍ നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

  ശബരിമല : ശബരിമല മേല്‍ശാന്തിയായി എറണാകുളം ജില്ലയിലെ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി പനങ്ങാട്ടുപള്ളി മനയില്‍ പി എന്‍ നാരായണന്‍ നമ്പൂതിരി(42)യെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി മലപ്പുറം പൊന്നാനി എടപ്പാള്‍ പോളപ്പാക്കര മഠത്തിലെ പി എം മനോജും(37) തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ഉഷപൂജക്ക് ശേഷം നടന്ന നറുക്കെടുപ്പിലാണ് നാരായണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്. 16 പേരുടെ പട്ടികയില്‍ നിന്നാണ് നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. മാളികപ്പുറത്തേക്ക് 12 പേരുടെ പട്ടികയാണുണ്ടായിരുന്നത്. ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ പരികര്‍മിയായ മധു നമ്പൂതിരിയുടെ സഹോദരീ … Continue reading "പി എന്‍ നാരായണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി"

Published On:Oct 17, 2013 | 9:21 am

SABARIMALA-melsanthi

 

ശബരിമല : ശബരിമല മേല്‍ശാന്തിയായി എറണാകുളം ജില്ലയിലെ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി പനങ്ങാട്ടുപള്ളി മനയില്‍ പി എന്‍ നാരായണന്‍ നമ്പൂതിരി(42)യെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി മലപ്പുറം പൊന്നാനി എടപ്പാള്‍ പോളപ്പാക്കര മഠത്തിലെ പി എം മനോജും(37) തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെ ഉഷപൂജക്ക് ശേഷം നടന്ന നറുക്കെടുപ്പിലാണ് നാരായണന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടത്. 16 പേരുടെ പട്ടികയില്‍ നിന്നാണ് നാരായണന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. മാളികപ്പുറത്തേക്ക് 12 പേരുടെ പട്ടികയാണുണ്ടായിരുന്നത്. ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ പരികര്‍മിയായ മധു നമ്പൂതിരിയുടെ സഹോദരീ ഭര്‍ത്താവു കൂടിയാണ് നാരായണന്‍ നമ്പൂതിരി. കഴിഞ്ഞ ആറു വര്‍ഷമായി ശബരിമലയില്‍ പരികര്‍മിയായി സേവനമനുഷ്ഠിക്കുകയാണ് മനോജ്. തെരഞ്ഞെടുപ്പിന് തന്ത്രി കണ്ഠരര് മഹേശ്വര്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഗോവിന്ദന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പന്തളം വലിയതമ്പുരാന്‍ രേവതിനാള്‍ പി രാമവര്‍മ രാജയുടെ നിര്‍ദേശ പ്രകാരം പന്തളം വലിയ കോയിക്കല്‍ കൊട്ടാര അംഗങ്ങളായ വ്യാസ് ജെ വര്‍മ, ഗൗതമി എസ് വര്‍മ എന്നീ കുട്ടികളാണ് നറുക്കെടുത്തത്. നീലേശ്വരം ജീവന്‍ വിദ്യാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗൗതമി. 2011ലെ സുപ്രീം കോടതി ഉത്തരവു പ്രകാരമാണ് വലിയ തമ്പുരാന്‍ നിര്‍ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി നിയോഗിച്ചു തുടങ്ങിയത്. ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് 73 പേരും മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് 38 പേരുമാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി. ഗോവിന്ദന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു, പി കെ കുമാരന്‍, ദേവസ്വം കമ്മിഷണര്‍ പി വേണുഗോപാല്‍, തന്ത്രിമാരായ കണ്ഠര് മഹേശ്വരര്, കണ്ഠര് രാജീവര്, അക്കീരമണ്‍ കാളിദാസ ഭട്ടതിരി എന്നിവരടങ്ങിയ ബോര്‍ഡാണ് അഭിമുഖം നടത്തി അന്തിമ പട്ടിക തയാറാക്കിയത്.
തുലാമാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രം ബുധനാഴ്ചയാണ് തുറന്നത്. അടുത്ത ഒരു വര്‍ഷത്തേക്കാണ് തെരഞ്ഞെടുപ്പ്.
ഈശ്വരന്‍ നല്‍കിയ അനുഗ്രഹമാണ് ഇതെന്ന് നാരായണന്‍ നമ്പൂതിരി പ്രതികരിച്ചു. ആദ്യമായി അപേക്ഷ നല്‍കിയ വര്‍ഷം തന്നെ മാളികപ്പുറത്തമ്മയെ സേവിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യം കൊണ്ടാണെന്ന് മനോജ് പ്രതികരിച്ചു.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    നര്‍മ്മദാ നദിയില്‍ ബോട്ട് മറിഞ്ഞ് ആറുപേര്‍ മരിച്ചു

  • 2
    11 hours ago

    ശബരിമല; വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രം: നരേന്ദ്രമോദി

  • 3
    12 hours ago

    കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  • 4
    14 hours ago

    അഡ്‌ലെയ്ഡില്‍ ഇന്ത്യ

  • 5
    14 hours ago

    പ്രധാനമന്ത്രി കേരളത്തിലെത്തി

  • 6
    15 hours ago

    കര്‍ണാടക; രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു

  • 7
    18 hours ago

    നമിക്കുന്നു ഈ പ്രതിഭയെ

  • 8
    19 hours ago

    ശബരിമല ഹര്‍ജികള്‍ 22ന് പരിഗണിക്കില്ല

  • 9
    19 hours ago

    മകരവിളക്ക് ദര്‍ശനം; കെ സുരേന്ദ്രന്റെ ഹരജി തള്ളി