Tuesday, November 20th, 2018

പി.കെ.ശശി എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി; അന്വേഷിക്കുമെന്ന് സിപിഎം

പരാതി പോലീസിന് കൈമാറാന്‍ വൃന്ദാകാരാട്ട് തയാറായില്ല: കെ സുരേന്ദ്രന്‍

Published On:Sep 4, 2018 | 9:59 am

പാലക്കാട്:  ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ലൈംഗിക പീഡന പരാതി നല്‍കി. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്.
പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എ ക്കെതിരെ പരാതി നല്‍കിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ ചില സംസ്ഥാന നേതാക്കള്‍ക്കും ജില്ലാ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു.
തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോയെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിക്കും ഇമെയിലായി പരാതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിര്‍ദേശം. സമിതിയില്‍ ഒരു വനിതാ അംഗത്തെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
അതിനിടെ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ആഗസ്റ്റ് 14ന് പരാതി നല്‍കിയിട്ടും അത് പോലീസിന് കൈമാറാന്‍ ബൃന്ദാ കാരാട്ട് തയാറായില്ലെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
നിയമവ്യവസ്ഥയെക്കുറിച്ച് ശരിയായ ധാരണയുള്ള ബൃന്ദാ കാരാട്ട് അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നതെന്നും, പരാതി എന്തുകൊണ്ട് പോലീസിന് കൈമാറിയില്ലാ എന്ന് ബൃന്ദയും സി.പി.എം നേതൃത്വവും വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

 

LIVE NEWS - ONLINE

  • 1
    41 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 2
    48 mins ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 3
    1 hour ago

    ഫഹദിന്റെ നായികയായി സായി പല്ലവി

  • 4
    2 hours ago

    സൈനിക ഡിപ്പോക്ക് സമീപം സ്‌ഫോടനം.നാലു പേര്‍ കൊല്ലപ്പെട്ടു

  • 5
    2 hours ago

    ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; സൈനികനും നാലു ഭീകരരും കൊല്ലപ്പെട്ടു

  • 6
    2 hours ago

    എന്നെ ചിവിട്ടാന്‍ നിങ്ങളുടെ കാലിന് ശക്തിപോര: മുഖ്യമന്ത്രി

  • 7
    2 hours ago

    ഷിക്കാഗോ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

  • 8
    3 hours ago

    ശബരിമല വഷയം; മാന്നാറില്‍ പോലീസ് ജീപ്പിനുനേരെ കല്ലേറ്

  • 9
    3 hours ago

    ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു