Sunday, September 23rd, 2018

നോട്ട് നിരോധനത്തിന്റെ മറവില്‍ നാല് ലക്ഷം കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തുവെന്ന് പി ചിദംബരം

എല്ലാ പണവും മാറ്റിയെടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും വെളുപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു

Published On:Aug 31, 2018 | 8:45 pm

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ മറവില്‍ മൂന്ന് മുതല്‍ നാല് ലക്ഷം കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തുവെന്ന് പി ചിദംബരം. എല്ലാ പണവും മാറ്റിയെടുത്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും രാജ്യത്തെ വലിയൊരു ശതമാനം കള്ളപ്പണവും വെളുപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
നാല് ലക്ഷം കോടിയോളം രൂപ റിസര്‍വ് ബാങ്കില്‍ തിരിച്ചെത്തില്ലെന്നും അത് കള്ളപ്പണം ആയിരിക്കുമെന്നുമാണ് മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്നും ചിദംബരം ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കാന്‍ കഴിഞ്ഞവര്‍ക്ക് മാത്രമാണ് നോട്ട് നിരോധനം കൊണ്ട് പ്രയോജനമുണ്ടായത്. നൂറോളം ജീവനുകള്‍ നഷ്ടമായി. നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടമായി. ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നു. ഇതെല്ലാമാണോ നോട്ട്‌നിരോധനം കൊണ്ട് നേടിയെന്ന് അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെടുന്നതെന്നും ചിദംബരം ചോദിച്ചു.

LIVE NEWS - ONLINE

  • 1
    8 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    10 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    12 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    14 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    16 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    16 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി