Wednesday, February 20th, 2019

പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍

പി.സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു

Published On:Sep 9, 2018 | 6:17 pm

ന്യൂഡല്‍ഹി: പി.സി ജോര്‍ജിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേശീയ വനിതാ കമ്മീഷന്‍. ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയ്‌ക്കെതിരെ പി സി ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിതിനെ തുടര്‍ന്നാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി.
പി.സി ജോര്‍ജ് മുഴുവന്‍ നിയമസഭാ സാമാജികര്‍ക്കും അപമാനമാണെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. അസഭ്യ വര്‍ഷം നടത്തുന്നതില്‍ എം.എല്‍.എ മിടുക്കനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇരയെ സഹായിക്കുന്നതിനു പകരം ഇത്തരം പരാമര്‍ശങ്ങള്‍ നിയമസഭാ സാമാജികര്‍ നടത്തുന്നതു കേള്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു. ജോര്‍ജിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കേരളാ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കത്തെഴുതുമെന്നും രേഖാ ശര്‍മ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    2 mins ago

    കൊച്ചി നഗരത്തില്‍ വന്‍തീപ്പിടുത്തം

  • 2
    5 mins ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 3
    1 hour ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍