Sunday, July 21st, 2019

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍

ആശുപത്രികളിലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ മോഷ്ടിക്കുകയാണ് ഇവരുടെ രീതി.

Published On:Jul 19, 2018 | 12:06 pm

തലശ്ശേരി: സ്വകാര്യ ആശുപത്രികളില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടറുകള്‍ കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘം തലശ്ശേരി പോലീസിന്റെ പിടിയിലായി.
തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി, വീനസ് കോര്‍ണറിലെ സഹകരണാശുപത്രി, മിഷ്യന്‍ ഹോസ്പിറ്റല്‍, ജോസ് ഗിരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നായി പല ദിവസങ്ങളിലായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ വ്യാപകമായി മോഷണം പോയിരുന്നു.
ജോസ് ഗിരി ആശുപത്രിയിലെ സി സി ടി വി പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിത്. തുടര്‍ന്ന് തലശ്ശേരി സി ഐ എം പി ആസാദ്, എസ് ഐ അനില്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് മൂവര്‍സംഘം വലയിലാവുന്നതും.
കാസര്‍ക്കോട് അന്നൂരിലെ ലേഡീസ് ഹോസ്റ്റലിനടുത്ത് താമസിച്ചുവരുന്ന എന്‍ മുരളീധരന്‍ (47), കാസര്‍ക്കോട് അന്നൂരില്‍ ദാമോദറില്‍ പി ദാമോദര്‍ ഭട്ട് (42), പാപ്പിനിശ്ശേരിയിലെ ടി പി ഹൗസില്‍ ടി പി രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വിവിധ ദിവസങ്ങളില്‍ മോഷണം നടത്തിയ ഏഴോളം ഓക്‌സിജന്‍ സിലിണ്ടറുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ മറ്റ് ആശുപത്രികളില്‍ നിന്നും ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയുമാണ്. പ്രതികളെ ഇന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.

 

LIVE NEWS - ONLINE

  • 1
    5 hours ago

    കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

  • 2
    6 hours ago

    ഷീലാ ദീക്ഷിതിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

  • 3
    9 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 4
    14 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 5
    15 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 6
    17 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 7
    18 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 8
    1 day ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 9
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍