Friday, September 21st, 2018

അമിതവേഗം: ലൈസന്‍സ് റദ്ധാക്കി

മലപ്പുറം: അമിതവേഗത്തില്‍ വാഹനമോടിച്ച തൃശൂര്‍- കോഴിക്കോട് റൂട്ടിലെ അഞ്ച് ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. ബസുകളുടെ സ്പീഡ് ഗവര്‍ണര്‍ സംവിധാനം നിശ്ചിത മാനദണ്ഡ പ്രകാരമുള്ളതാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തൃശൂര്‍, കോഴിക്കോട് റൂട്ടില്‍ സ്പീഡ് ഗവര്‍ണര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ടാക്‌സി വാഹനത്തില്‍ സഞ്ചരിച്ച് മിന്നല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് 8090 കി.മീറ്റര്‍ സ്പീഡില്‍ പോയിരുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം ശ്രദ്ധയില്‍പ്പെടുമ്പോള്‍ സ്പീഡ് കുറച്ച് ഓടിക്കുന്ന ബസുകള്‍ … Continue reading "അമിതവേഗം: ലൈസന്‍സ് റദ്ധാക്കി"

Published On:Oct 19, 2013 | 12:48 pm

മലപ്പുറം: അമിതവേഗത്തില്‍ വാഹനമോടിച്ച തൃശൂര്‍- കോഴിക്കോട് റൂട്ടിലെ അഞ്ച് ബസ് ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. ബസുകളുടെ സ്പീഡ് ഗവര്‍ണര്‍ സംവിധാനം നിശ്ചിത മാനദണ്ഡ പ്രകാരമുള്ളതാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
തൃശൂര്‍, കോഴിക്കോട് റൂട്ടില്‍ സ്പീഡ് ഗവര്‍ണര്‍ സംവിധാനം കാര്യക്ഷമമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ടാക്‌സി വാഹനത്തില്‍ സഞ്ചരിച്ച് മിന്നല്‍ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് 8090 കി.മീറ്റര്‍ സ്പീഡില്‍ പോയിരുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തത്. മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനം ശ്രദ്ധയില്‍പ്പെടുമ്പോള്‍ സ്പീഡ് കുറച്ച് ഓടിക്കുന്ന ബസുകള്‍ മറ്റ് സമയങ്ങളില്‍ അമിതവേഗത്തില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ടാക്‌സികളില്‍ സഞ്ചരിച്ച് മിന്നല്‍ പരിശോധന നടത്തുന്ന രീതി തുടങ്ങിയതെന്ന് ആര്‍.ടി.ഒ. അറിയിച്ചു.

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    12 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    15 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    15 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    17 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    18 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    19 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    19 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    19 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല