Wednesday, June 19th, 2019

അണ്ഡാശയ ക്യാന്‍സര്‍; ലക്ഷണങ്ങള്‍

അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍

Published On:Jun 10, 2019 | 8:58 am

സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് അണ്ഡാശയ ക്യാന്‍സര്‍. അണ്ഡാശയത്തില്‍ രൂപപ്പെടുന്ന അര്‍ബുദമാണ് അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍. ക്യാന്‍സറിനെ എന്നും സൂക്ഷിക്കേണ്ടതു തന്നെയാണ്. അതിനാല്‍ അണ്ഡാശയ ക്യാന്‍സറും നിസാരമായി തള്ളി കളയരുത്. ഏത് ക്യാന്‍സറും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുന്നതാണ്. ഇത് ഗര്‍ഭപാത്രത്തിലെ അണ്ഡാശയത്തിനകത്തുണ്ടാകുന്ന മുഴകള്‍ പോലെയുള്ള അസാധാരണ വളര്‍ച്ചയാണിത്. അണ്ഡാശയത്തിന്റെ ഉപരിതലത്തിസെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. ഈ ലക്ഷണങ്ങളിലൂടെ ഈ ക്യാന്‍സര്‍ നമുക്ക് മനിലാക്കാന്‍ സാധിക്കുന്നതാണ്.
ക്രമം തെറ്റിയ ആര്‍ത്തവം, ആര്‍ത്തവസമയത്തെ അസാധാരണ വേദന, വയറിന്റെ വലുപ്പം കൂടുക, എപ്പോഴും വയറ് വീര്‍ത്തിരിക്കുക, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, അടിക്കടി മൂത്രം പോകല്‍, കാലില്‍ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, ആര്‍ത്തവമില്ലായ്മ, ബന്ധപ്പെടുന്ന സമയത്തെ വേദന, പെട്ടെന്ന് ശരീരഭാരം കുറയുക, എന്നവയാണ് പ്രധാന ലക്ഷണങ്ങള്‍. എപ്പിത്തീലിയല്‍ അണ്ഡാശയ കാന്‍സര്‍, സെക്‌സ് കോര്‍ഡ് സ്‌ട്രോമല്‍ കാന്‍സര്‍, ജെം സെല്‍ ട്യൂമര്‍, മെറ്റാസ്റ്റിക് ട്യൂമര്‍ എന്നിവയാണ് അണ്ഡാശയ കാന്‍സറുകളില്‍ പ്രധാനം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തതു കൊണ്ട് അണ്ഡാശയ കാന്‍സര്‍ പലപ്പോഴും കണ്ടുപിടിക്കാന്‍ വൈകാറുണ്ട്. അതിനാല്‍ തന്നെ ഇത്തരം ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറെ കണ്ട് ഉറപ്പു വരുത്തേണ്ടതാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിനോയിക്കെതിരായ ആരോപണം; ഡിഎന്‍എ ടെസ്റ്റ് നിര്‍ണായകമാവും

  • 2
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 3
    3 hours ago

    രാജസ്ഥാനിലെ കോട്ട മണ്ഡലം എംപിയാണ് ബിര്‍ള

  • 4
    3 hours ago

    ഓം ബിര്‍ള ലോക്‌സഭാ സ്പീക്കര്‍

  • 5
    3 hours ago

    കാര്‍ വയലിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

  • 6
    3 hours ago

    ലോറി സ്‌കൂട്ടറിലിടിച്ച് രണ്ടു പേര്‍ മരിച്ചു

  • 7
    3 hours ago

    കോട്ടയത്ത് സ്വകാര്യ ബസ് പണിമുടക്ക്

  • 8
    5 hours ago

    ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി;ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് വിളിപ്പിക്കും

  • 9
    5 hours ago

    ബിജെപിക്ക് ശബരിമലയുടെ ആവശ്യം കഴിഞ്ഞു: മന്ത്രി കടകം പള്ളി