Wednesday, April 24th, 2019

ഓവലില്‍ കരുത്ത്കാട്ടി ഇന്ത്യന്‍ പേസ് പട

ഇശാന്ത് ശര്‍മ്മ മൂന്നു വിക്കറ്റ് വീഴ്ത്തി.

Published On:Sep 8, 2018 | 9:39 am

ഓവല്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യദിനം കളിയവസാനിച്ചപ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയിലാണ് അതിഥേയര്‍. മൂന്നു വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മയും, രണ്ടു വിക്കറ്റു വീതം നേടിയ ജസ്പ്രിത് ബൂംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് അവസാന ടെസ്റ്റ് കളിക്കുന്ന ഓപ്പണര്‍ അലിസ്റ്റര്‍ കുക്കും കീറ്റണ്‍ ജെന്നിംഗ്‌സും മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 60 റണ്‍സെത്തിയ ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 23 റണ്‍സെടുത്ത ജെന്നിംഗിനെ ജഡേജ പുറത്താക്കുകയായിരുന്നു.
പിന്നീട് മോയിന്‍ അലിയുമായി ചേര്‍ന്ന് കുക്ക് ഇംഗ്ലണ്ടിനെ നയിച്ചു. എന്നാല്‍ 71 റണ്‍സുമായി ബാറ്റുചെയ്തിരുന്ന കുക്കിനെ ബൂംറ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ മൊയീന്‍ അലിയും പുറത്തായി. പിന്നീടു വന്ന ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ വന്നതും പോയതും പെട്ടന്നായിരുന്നു. കളി നിര്‍ത്തുമ്പോള്‍ ആദില്‍ റഷീദ് (4) ജോസ് ബട്‌ലര്‍ (11) എന്നിവരാണ് ക്രീസില്‍.
രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ ആര്‍.അശ്വിന്‍ എന്നിവരെ ഇന്ത്യ ഒഴിവാക്കി. ഇടംകൈയ്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ, ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി എന്നിവരാണ് അന്തിമ ഇലവനില്‍ സ്ഥാനം നേടിയത്. വിഹാരിയുടെ അരങ്ങേറ്റ ടെസ്റ്റാണിത്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    9 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    11 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    12 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    13 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    14 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    14 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    16 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    18 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം