പാലക്കാട്: അമ്പലപ്പാറയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഒറ്റപ്പാലം താലൂക്കില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങി. അമ്പലപ്പാറ, അറവക്കാട്, പുഞ്ചപ്പാടത്ത് കുണ്ടല്‍ ദീപു (23)വാണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. കണ്ണമംഗലം സ്വദേശിയായ യുവാവാണ് പ്രധാന പ്രതിയെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് സിപിഎം ആരോപിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടെയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ഒറ്റപ്പാലം … Continue reading "ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊല;ഒറ്റപ്പാലത്ത് ഹര്‍ത്താല്‍ പൂര്‍ണം"