Tuesday, September 25th, 2018

അന്യസംസ്ഥാന തൊഴിലാളികള്‍ അപകടകാരികളാകുമ്പോള്‍

കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യ സരിതയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവം നാടിനെ പേടിപ്പിക്കുന്നതാണ്. പാതിരാത്രി ഭവനഭേദനം നടത്തി രണ്ടുമണിക്കൂറോളം കെട്ടിയിട്ടാണ് പണവും സ്വര്‍ണവും അടക്കം കവര്‍ച്ച നടത്തിയത്. ഇതിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് പൊലീസ് കരുതുന്നത്. കവര്‍ച്ച നടത്തിയ രീതി, മറ്റ് സാഹചര്യത്തെളിവുകള്‍ എന്നിവയും മോഷണത്തിന് പിന്നില്‍ മറുനാടന്‍ തൊഴിലാളികള്‍ എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സഹാചര്യത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികളെ നിയന്ത്രിക്കാന്‍ പൊലിസും മറ്റ് അധികാരികളും നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കും. … Continue reading "അന്യസംസ്ഥാന തൊഴിലാളികള്‍ അപകടകാരികളാകുമ്പോള്‍"

Published On:Sep 7, 2018 | 12:57 pm

കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യ സരിതയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവം നാടിനെ പേടിപ്പിക്കുന്നതാണ്. പാതിരാത്രി ഭവനഭേദനം നടത്തി രണ്ടുമണിക്കൂറോളം കെട്ടിയിട്ടാണ് പണവും സ്വര്‍ണവും അടക്കം കവര്‍ച്ച നടത്തിയത്. ഇതിന് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികളാണെന്നാണ് പൊലീസ് കരുതുന്നത്. കവര്‍ച്ച നടത്തിയ രീതി, മറ്റ് സാഹചര്യത്തെളിവുകള്‍ എന്നിവയും മോഷണത്തിന് പിന്നില്‍ മറുനാടന്‍ തൊഴിലാളികള്‍ എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ സഹാചര്യത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികളെ നിയന്ത്രിക്കാന്‍ പൊലിസും മറ്റ് അധികാരികളും നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കും. മുമ്പും അന്യസംസ്ഥാന തൊഴിലാളികള്‍ പ്രതികളായ നിരവധി അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പലരെയും സഹാസികമായി പൊലീസ് പിടികൂടിയിട്ടുമുണ്ട്. എന്നാലും ഇവരെക്കുറിച്ചുള്ള ഭീതി ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.
മറുനാടന്‍ തൊഴിലാളികള്‍ കേരളത്തിന്റെ അധ്വാന മേഖലയുടെ നട്ടെല്ലാണെന്നതില്‍ സംശയമില്ല. മലയാളികള്‍ ചെയ്യാന്‍ മടിക്കുന്ന ആപത്കരമായ ജോലികള്‍ ഇവരാണ് ചെയ്യുന്നത്. പലരും മര്യാദയ്ക്ക് ജീവിക്കുന്നവരുമാണ്. ഏതാണ്ട് കാല്‍ക്കോടിയോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശകണക്ക്. 18 കോടിയോളം രൂപയാണ് ഇവര്‍ വേതനമായി കൈപ്പറ്റി നാട്ടിലേക്ക് അയക്കുന്നത്. എന്നാലും ഇവരില്‍ പലരും അക്രമകാരികളാണ്. ആവശ്യമായ രേഖകളില്ലാതെ ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നും കുടിയേറുന്നവരാണ് ഇത്തരത്തില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ഥിനി അരുംകൊല ചെയ്യപ്പെട്ടതാണ് അന്യസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ പേടിയോടെ വീക്ഷിക്കുന്നതിന് വഴിയൊരുക്കിയത്. മുമ്പും കവര്‍ച്ചയും കൊലപാതകവും അടക്കം ഇവര്‍ ചെയ്തിട്ടുണ്ട്.
അടുത്തിടെ നടന്ന പല കവര്‍ച്ചകളിലും കുറ്റകൃത്യങ്ങളിലും മറുനാട്ടുകാരുടെ പങ്ക് തെളിഞ്ഞത് ആശങ്കയുയര്‍ത്തുന്നുണ്ട്. ബംഗാള്‍, ഒഡിഷ, ജാര്‍ഖണ്ട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഇവര്‍ കേരളത്തിലെത്തുന്നത്. പലരും മയക്കുമരുന്നിന് അടിമകളാണ്. കവര്‍ച്ച, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കൈയ്യറപ്പില്ലാത്തവരും ഇവരുടെ കൂട്ടത്തിലുണ്ട്. നാടിനെ നടുക്കിയ പല കേസുകളിലും ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള വിവരശേഖരണത്തിന് തൊഴില്‍വകുപ്പ് മുന്നിട്ടിറങ്ങിയെങ്കിലും വിജയിക്കാനായില്ല. ആവാസ് എന്ന പേരിലുള്ള ക്ഷേമനിധിയില്‍ 18000 പേരെ മാത്രമാണ് അംഗങ്ങളാക്കാന്‍ സാധിച്ചത്. വീട്, ചികിത്സ, തൊഴില്‍വേളയില്‍ അപകടത്തില്‍ മരിച്ചാല്‍ രണ്ടുലക്ഷം രൂപ ധനസഹായം എന്നിവയാണ് ആവാസിന്റെ പരിധിയില്‍ വരുന്നത്. ഇവരെ ജോലിക്ക് നിയോഗിക്കുന്ന ഫാക്ടറി ഉടമകളും കരാറുകാരും തിരിച്ചറിയല്‍ രേഖ അടക്കമുള്ളവ സൂക്ഷിക്കേണ്ടതും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തേണ്ടതുമാണ്. പൊലീസ് പട്രോളിങ് കര്‍ശനമാക്കുക മാത്രമാണ് കുറ്റകൃത്യങ്ങളില്‍നിന്നും രക്ഷപെടാനുള്ള ഏകമാര്‍ഗം. പൊലീസ് അലംഭാവം കാട്ടുന്നിടത്തോളം ഇവരുടെ കുറ്റകൃത്യങ്ങള്‍ നാടിന്റെ പേടിസ്വപ്‌നമായി തുടരും.

 

LIVE NEWS - ONLINE

 • 1
  2 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  4 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  5 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  8 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  8 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  10 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  10 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  10 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  11 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു