Monday, September 24th, 2018

അന്യസംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍

മാല മോഷണം തടഞ്ഞ വിദ്യാര്‍ത്ഥിനിയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തിയ പെരുമ്പാവൂരിലെ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. എടത്തിക്കാട് അന്തിനാട്ട് തമ്പിയുടെയും സലോമിയുടെയും മകള്‍ വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. പ്രതി ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജു മുള്ളാഹിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില്‍ രണ്ടുവര്‍ഷം മുമ്പ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയും ഇതേരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു സംഭവങ്ങളും … Continue reading "അന്യസംസ്ഥാന തൊഴിലാളികള്‍ ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍"

Published On:Jul 31, 2018 | 2:18 pm

മാല മോഷണം തടഞ്ഞ വിദ്യാര്‍ത്ഥിനിയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തിയ പെരുമ്പാവൂരിലെ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. എടത്തിക്കാട് അന്തിനാട്ട് തമ്പിയുടെയും സലോമിയുടെയും മകള്‍ വിദ്യാര്‍ത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്. പ്രതി ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ബിജു മുള്ളാഹിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില്‍ രണ്ടുവര്‍ഷം മുമ്പ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയും ഇതേരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു സംഭവങ്ങളും സംസ്ഥാനത്തെ വീട്ടമ്മമാരില്‍ ഒട്ടേറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പട്ടാപകല്‍ പോലും വീട്ടില്‍ സുരക്ഷിതമല്ലാത്ത അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന ഭയം ഇന്ന് കുടുംബങ്ങളിലുണ്ട്. രണ്ടോ മൂന്നോ ആളുകള്‍ മാത്രമാണ് ഇപ്പോള്‍ ആയിരക്കണക്കിന് കേരളീയ ഭവനങ്ങളിലുള്ളത്. എപ്പോഴാണ് അക്രമി കടന്നുവരുന്നതെന്നറിയില്ല. നാട്ടിന്‍പുറങ്ങളില്‍ സ്വയംരക്ഷക്ക് ജനങ്ങള്‍ തന്നെ എന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടിവരുമോ? അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം കേരളീയര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. തെങ്ങുകയറ്റവും പാല്‍ വില്‍പനയും പത്ര വിതരണവുമൊഴിച്ചാല്‍ എല്ലാ മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ സേവനം ലഭ്യമാണ്.
അഞ്ചുലക്ഷത്തിലധികം അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളത്തിലുണ്ട്. അവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ഒട്ടേറെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ഇവരില്‍ എത്രപേരുണ്ടെന്ന് കണ്ടെത്തുക പ്രയാസമാണ്. ബംഗാള്‍, ബീഹാര്‍, ഒറീസ, അസാം, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സ്വന്തം നാട്ടിലെ ദാരിദ്ര്യവും കൂലി കുറവും കാരണം തൊഴില്‍ തേടി കേരളത്തിലെത്തുന്നത്. ഏജന്റുമാരാണ് നൂറുകണക്കിന് അന്യസംസ്ഥാനക്കാരെ ഇവിടെ എത്തിക്കുന്നത്. ഇവരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനോ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനോ ഇവിടെ സംവിധാനമില്ല.
മുമ്പ് ഷിബു ബേബിജോണ്‍ തൊഴില്‍ മന്ത്രിയായിരുന്നപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനും അവരെ രജിസ്റ്റര്‍ ചെയ്യാനും സംവിധാനമൊരുക്കിയിരുന്നു. ആ സംവിധാനം തുടര്‍ന്നും നടപ്പാക്കാന്‍ പിന്നീട് വന്ന സര്‍ക്കാറുകള്‍ മെനക്കെട്ടില്ല. ഏതെങ്കിലും ഒരു വകുപ്പ് മാത്രം ശ്രമിച്ചാല്‍ ഇവരുടെ വിശദ വിവരം ശേഖരിക്കാനോ സൗകര്യങ്ങള്‍ പരിശോധിക്കാനോ കഴിയില്ല. തൊഴില്‍, ആരോഗ്യം, പോലീസ്, റവന്യു വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം കൊണ്ടെ ഇത് സാധിക്കൂ. എന്ത് പ്രയാസമുണ്ടായാലും സംസ്ഥാനത്തെത്തുന്ന അന്യദേശ തൊഴിലാളികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിലും മദ്യം, മയക്കുമരുന്ന്, കഞ്ചാവ് കടത്തല്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതിനും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയേ മതിയാകൂ. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിച്ചില്ലെങ്കില്‍ കേരളീയര്‍ക്ക് സമാധാനത്തോടെ നിര്‍ഭയമായി കിടന്നുറങ്ങാന്‍ കഴിയാത്ത സ്ഥിതി വരും. അവരവരുടെ ജോലി ചെയ്ത് പ്രതിഫലം വാങ്ങി സമാധാനപരമായി ജീവിക്കുന്ന ലക്ഷക്കണക്കിന് അന്യദേശ തൊഴിലാളികള്‍ കേരളത്തിലുണ്ട്. ചെറിയ ശതമാനം മാത്രമെ കുറ്റവാസനയുള്ളവരായുള്ളൂ. ഈ ചെറിയ ശതമാനമാണ് മറ്റ് തൊഴിലാളികളെയും സംശയദൃഷ്ടിയോടെ വീക്ഷിക്കാന്‍ സാഹചര്യമൊരുക്കുന്നത്. അന്യ സംസ്ഥാനക്കാര്‍ക്ക് നേരെ ഒരു പൊതുവികാരം രൂപപ്പെട്ടുവരുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമായിരിക്കുന്നു. നിയമത്തെയും നിബന്ധനകളെയും ഭയപ്പെടുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കണം. എന്ത് തെറ്റ് ചെയ്താലും രക്ഷപ്പെടാമെന്ന ധാരണ സമൂഹത്തില്‍ വളര്‍ന്നുവരുന്നത് അപകടമാണ്. കറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ലേബര്‍ ഓഫീസര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമെ അന്യസംസ്ഥാനക്കാരെ തൊഴിലുടമകള്‍ തൊഴിലിനായി കൊണ്ടുവരാന്‍ പാടുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശവും നടപ്പിലാക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

 

LIVE NEWS - ONLINE

 • 1
  7 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

 • 2
  9 hours ago

  സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

 • 3
  10 hours ago

  കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

 • 4
  14 hours ago

  മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

 • 5
  14 hours ago

  പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

 • 6
  15 hours ago

  ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

 • 7
  16 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 8
  16 hours ago

  കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

 • 9
  16 hours ago

  എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു