Tuesday, July 23rd, 2019

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക പിഡനം; എഫ്‌ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Published On:Jul 3, 2018 | 2:14 pm

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദത്തില്‍ ആരോപണ വിധേയരായ നാല് വൈദികര്‍ക്കെതിരായ എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടെ സ്വദേശി എബ്രഹാം വര്‍ഗീസ് (സോണി), കോഴഞ്ചേരി തെക്കേമല മണ്ണില്‍ ജോണ്‍സണ്‍ വി. മാത്യു, കറുകച്ചാല്‍ കരുണാഗിരി എം.ജി.ഡി ആശ്രമത്തില്‍ ജോബ് മാത്യു, ഡല്‍ഹി ജനക്പുരിയില്‍ ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് കേസ്.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വൈദികരുടെ മൊഴി എടുത്തശേഷം തെളിവുകള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും ഇവരെ പ്രതികളാക്കുക. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് എഫ്.ഐ.ആറില്‍ കേസെടുത്തത്. യുവതി പരാതിക്കാരനായ ഭര്‍ത്താവിന് എഴുതി നല്‍കിയ സത്യപ്രസ്താവനയില്‍ അഞ്ചു വൈദികരുടെ പേരുകള്‍ പറയുന്നുണ്ടെങ്കിലും നാലുപേരാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി ക്രൈംബ്രാഞ്ചിന് ഇന്നലെ മൊഴി നല്‍കി. തുടര്‍ന്നാണ് ഒരു വൈദികനെ ഒഴിവാക്കിയത്. കേസ് രജിസ്റ്റര്‍ ചെയ്തതിനാല്‍ നാലു വൈദികരെയും ചോദ്യം ചെയ്യും.

 

LIVE NEWS - ONLINE

  • 1
    32 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 2
    35 mins ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി

  • 3
    2 hours ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 4
    2 hours ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 5
    2 hours ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 6
    2 hours ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥ്വി രാജ്

  • 7
    4 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 8
    16 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 9
    22 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം