Sunday, July 21st, 2019

വൈദികര്‍ക്കെതിരായ പീഡനാരോപണം; ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

തെളിവുകളുടെ രേഖകള്‍ പോലീസില്‍ മാത്രമെ ഹാജരാക്കൂ

Published On:Jun 30, 2018 | 10:56 am

കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡന പരാതിയില്‍ ക്രൈംബ്രാഞ്ച് പരാതിക്കാരന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. കഴിഞ്ഞ ദിവസമാണ് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണ കേസിലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വൈദികര്‍ക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ കത്ത് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഐ.ജിയോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
കുമ്പസാര രഹസ്യം ചോര്‍ത്തി വിവാഹിതയായ യുവതിയെ അഞ്ചുവൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് ആക്ഷേപം. സഭാതലത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വൈദികരെ ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതിനിടെ പരാതിക്കാരനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ വൈദികരും നീക്കം നടത്തുകയാണ്.
വൈദികര്‍ക്കെതിരായ തെളിവുകളുടെ രേഖകള്‍ പോലീസില്‍ മാത്രമെ ഹാജരാക്കൂവെന്ന് സഭയുടെ അന്വേഷണ കമീഷന് മുന്നില്‍ ഹാജരായ ശേഷം പരാതിക്കാരനായ യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കിയിരുന്നു. ഇത് ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ മൊഴിയെടുക്കല്‍ നടക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    20 mins ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 2
    1 hour ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 3
    3 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 4
    4 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 5
    15 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 6
    17 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 7
    19 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 8
    19 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    20 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം