Friday, November 16th, 2018

നന്മയുടെ കഥ പറഞ്ഞ് ‘ഓര്‍മ്മച്ചിത്രം’

അധ്യാപകശിഷ്യ ബന്ധത്തിന്റെ മഹത്വമാണ് ഈ ഹൃസ്വ ചിത്രത്തിന്റെ ഇതിവൃത്തം.

Published On:Aug 8, 2017 | 9:45 am

കണ്ണൂര്‍: അധ്യാപകരുടെ നന്മയുടെ കഥ പറയുന്ന ‘ഓര്‍മ്മച്ചിത്രം’ ശ്രദ്ധേയമാവുന്നു. രാമകൃഷ്ണന്‍ എന്ന അധ്യാപകന്റെയും അഭി എന്ന നിര്‍ധന വിദ്യാര്‍ത്ഥിയുടെയും ആത്മബന്ധത്തിന്റെ നന്മയാണ് ഈ ഹൃസ്വ ചിത്രത്തിലെ പ്രമേയം. മുഖ്യകഥാപാത്രമായ രാമകൃഷ്ണന്‍ മാഷായി നടനും യുവസംവിധായകനുമായ റിയാസ് കെ.എം.ആര്‍ വേഷമിടുന്നു. മധ്യവയസ്‌ക്കനായ അധ്യാപകന്റെ വേഷത്തില്‍ എത്തിയ ഇരുപത്തിയേഴുകാരനായ റിയാസിന്റെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. അഭിയുടെ ബാല്യകാലം റിതുവും യൗവ്വനം ശ്യാംലാലുമാണ് അവതരിപ്പിച്ചത്. അമ്മ വേഷത്തില്‍ പുതുമുഖ നടി ആര്യയും ഉണ്ട്. നവാഗതനായ ഉജിത്ത് ഉണ്ണികൃഷ്ണനാണ് സംവിധാനം നിര്‍വ്വഹിച്ചത്. രചനയും ഉചിത്ത് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ഡ്രീം ടീമിന്റെ ബാനറില്‍ നിര്‍മ്മിച്ച ഓര്‍മ്മച്ചിത്രത്തിന്റെ ഛായാഗ്രഹണം റോഷിത്ത് വൈഡ് സ്‌ക്രീനാണ്. രാഹുല്‍ മോഹന്‍, കെ.കെ.അഭിജിത്ത് എന്നിവരാണ് എഡിറ്റിംഗ്. മില്‍ട്ടണ്‍, അതുല്‍, വിപിന്‍ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണ നിര്‍വ്വഹണം. ഏഴു മിനിറ്റ് ദൈര്‍ഘ്യമുള്ള ഓര്‍മ്മച്ചിത്രം കൈരളി പീപ്പിള്‍, ജനം ടി.വി. എന്നീ ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചു. യുട്യൂബിലും റിലീസ് ചെയ്തിട്ടുണ്ട്..

 

LIVE NEWS - ONLINE

  • 1
    5 mins ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    48 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 4
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 5
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 6
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 7
    4 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 8
    4 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 9
    5 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു