Monday, January 21st, 2019

ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ്..ആരോഗ്യത്തിന് ഗുണം ചെയ്യും

ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ കണ്ണിന് നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

Published On:Jan 4, 2018 | 11:24 am

വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നത് കൊണ്ട് പ്രതിരോധശേഷിയുള്ളതാണ് ഓറഞ്ച്. കൂടാതെ ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാന്‍ സഹായക്കും. ഓറഞ്ചില്‍ തന്നെ ഇത്തരം ഗുണങ്ങള്‍ ഉണ്ടാകുമ്പോള്‍ ജ്യൂസ് കുടിക്കുന്നതിന്റെ ഗുണം പറയേണ്ടതിലല്ലോ?. ഓറഞ്ച് പോലെ ആരോഗ്യത്തിന് ഒരു പാട് ഗുണം ചെയ്യുന്നതാണ് ഓറഞ്ച് ജ്യൂസ്. ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങള്‍ വളരെ വലുതാണ്.
രക്താണുക്കളെ സ്വാധീനിക്കുന്നതു വഴി ബിപി നിയന്ത്രിച്ചു നിര്‍ത്താനും ഓറഞ്ച് ജ്യൂസ് നല്ലതാണ്. ഇതിലെ ഹെസ്പെരെഡിന്‍ വിവിധ അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. ഇതിലെ ഫോളേറ്റ് പുതിയ രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കും. കൊളസ്‌ട്രോള്‍ കുറക്കാനും സഹായിക്കുന്നു. ഓറഞ്ച് ജ്യൂസിലെ വൈറ്റമിന്‍ എ കണ്ണിന് നല്ലതാണ്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ഇതിലെ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവ കോശങ്ങളിലെ പരിവര്‍ത്തനം തടയും. ഇത് ക്യാന്‍സര്‍ വരാതിരിക്കാന്‍ സഹായിക്കും. ഇന്‍സുലിന്‍ നിയന്ത്രിക്കുന്നതു കൊണ്ടുതന്നെ പ്രമേഹം തടയാനും ഇത് നല്ലതാണ്. ശരീരത്തിലുണ്ടാകുന്ന വേദനയും നീരുമെല്ലാം തടയും.

LIVE NEWS - ONLINE

  • 1
    15 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    28 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം