Saturday, January 19th, 2019

ഓപ്ര വിന്‍ഫ്രി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ട്രംപ്

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ് അവര്‍ പ്രസിഡന്റാകുമെന്ന പ്രചാരണം ശക്തമായത്.

Published On:Jan 10, 2018 | 9:23 am

വാഷിംഗ്ടണ്‍: പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന വാര്‍ത്തകളെ തള്ളി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്ക് വിന്‍ഫ്രിയെ നന്നായി അറിയാമെന്നും അവര്‍ അത്തരമൊരു ഉദ്യമത്തിന് മുതിരില്ലെന്നും ട്രംപ് പറഞ്ഞു.എന്നാല്‍, വിന്‍ഫ്രി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ‘അടികൊള്ളു’മെന്നും ട്രംപ് തമാശ രൂപേണ പറഞ്ഞു.
ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗത്തിനു പിന്നാലെയാണ് അവര്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നത്. സമൂഹമാധ്യമങ്ങളിലും വിന്‍ഫ്രി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ‘ഓപ്ര ഫോര്‍ പ്രസിഡന്റ്’ എന്നു തുടങ്ങിയുള്ള ഹാഷ്ടാഗ് കാമ്പയിനുകളും ഇതിനോടകം സജീവമായിക്കഴിഞ്ഞിരുന്നു.
പ്രസിഡന്റ്് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് ഒരുപദ്ധതിയുമില്ലെന്ന് ബ്ലൂംബര്‍ഗ് വാര്‍ത്താ ഏജന്‍സിയും എന്നാല്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍ എന്ന് സിഎന്‍എന്‍ അടക്കമുള്ള ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും വിന്‍ഫ്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍