Saturday, January 20th, 2018

ഓപ്ര മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് സ്പീല്‍ബര്‍ഗ്

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ വിന്‍ഫ്രി നടത്തിയ നവദിന പ്രസംഗമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു അവര്‍ മത്സരിക്കുന്നതിന്റെ സാധ്യതയിലേക്കു.

Published On:Jan 12, 2018 | 9:22 am

ന്യുയോര്‍ക്ക്: ടെലിവിഷന്‍ അവതാരക ഓപ്ര വിന്‍ഫ്രി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചാല്‍ പിന്തുണക്കുമെന്ന് ഹോളിവുഡ് സംവിധായകനും നിര്‍മാതാവുമായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്. പ്രസിഡന്റ് സ്ഥാനത്ത് വിന്‍ഫ്രിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നതിനാല്‍ മത്സരിച്ചാല്‍ പിന്തുണ്ക്കുമെന്നും ഓസ്‌കര്‍ ജേതാവായ സ്പീല്‍ബര്‍ഗ് ദി ഗാര്‍ഡിയനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ സാമൂഹ്യപ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാന്‍ വിന്‍ഫ്രിക്കു കഴിയുന്നുണ്ടെന്നും എല്ലാ ചിന്താരീതികളെയും കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു കഴിയുമെന്നും സ്പീല്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ വിന്‍ഫ്രി നടത്തിയ ‘നവദിന(ന്യൂ ഡേ)’ പ്രസംഗമാണ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു അവര്‍ മത്സരിക്കുന്നതിന്റെ സാധ്യതയിലേക്കു വിരല്‍ ചൂണ്ടിയത്. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം സ്വീകരിച്ചായിരുന്നു വിന്‍ഫ്രിയുടെ പ്രസംഗം. ഹോളിവുഡിലും പുറത്തും നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ സ്ത്രീകളെ വിന്‍ഫ്രി നടത്തിയ പ്രസംഗത്തില്‍ പ്രശംസിച്ചു. ഗോള്‍ഡന്‍ ഗ്ലോബില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായ സ്ത്രീയാണ് വിന്‍ഫ്രി. പ്രസംഗത്തിനു പിന്നാലെ ട്വിറ്ററില്‍ വിന്‍ഫ്രിയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി ചിത്രീകരിച്ച് ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് ട്രെന്‍ഡിംഗായി.
നടി, അവതാരക, നിര്‍മാതാവ്, മീഡിയ ഗ്രൂപ്പ് മേധാവി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഫ്രി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. വിന്‍ഫ്രിയുടെ സുഹൃത്തുക്കളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വിന്‍ഫ്രി അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും സുഹൃത്തുക്കളെ ഉദ്ധരിച്ച് സിഎന്‍എന്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    39 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു