Tuesday, December 18th, 2018

ഓപ്പോ റിയല്‍മി വണ്‍ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

ഫോണിന്റെ പിന്‍വശത്തെ ഗ്ലോസി ഡയമണ്ട് കട്ടിങ് റിഫ്‌ലക്ഷന്‍ ഇഫക്റ്റോടുകൂടിയ ഗ്ലാസ് ബോഡിയാണ് മുഖ്യ സവിശേഷതകളിലൊന്ന്

Published On:May 16, 2018 | 8:23 am

ഓപ്പോയുടെ റിയല്‍മി വണ്‍ സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. പുതിയ ബ്രാന്‍ഡില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ഓപ്പോയുടെ ആദ്യ സ്മാര്‍ട്ഫോണ്‍ ആണിത്. മൂന്ന് ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിന് 8990 രൂപയാണ് വില. ആറ് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 13,990 രൂപയാണ് വില. നാല് ജിബി റാം 128 ജിബി സ്റ്റോറേജ് പതിപ്പിന് 10,990 രൂപയാണ് വില.
ആമസോണുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴി മാത്രമാണ് ഫോണിന്റെ വില്‍പനയുണ്ടാവുക. ഫുള്‍വ്യൂ ഡിസ്പ്ലേയുള്ള ഈ ബജറ്റ് സ്മാര്‍ട് ഫോണിന് ആന്‍ഡ്രോയിഡ് ഓറിയോ ഓഎസ് ആണുള്ളത്. ഫോണിന്റെ പിന്‍വശത്തെ ഗ്ലോസി ഡയമണ്ട് കട്ടിങ് റിഫ്‌ലക്ഷന്‍ ഇഫക്റ്റോടുകൂടിയ ഗ്ലാസ് ബോഡിയാണ് ഫോണിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സംവധാനമുണ്ട്. ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ് റിയല്‍മി വണിനുള്ളത്. 3,410 mAh ആണ് ബാറ്ററി.
13 മെഗാപിക്സല്‍ റെയര്‍ ക്യാമറ. ഒപ്പം എല്‍ഇഡി ഫ്‌ലാഷ്‌ലൈറ്റുമുണ്ട്. എട്ട് മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. സെല്‍ഫി മികച്ചതാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് വിദ്യകളും ഇതില്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    9 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    16 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    16 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    16 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    16 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി