Monday, June 17th, 2019

ഏഴു വയസ്സുകാരനെ ആളുമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ആശുപത്രിയിലെ സീനിയര്‍ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്.

Published On:May 22, 2019 | 8:47 am

മലപ്പൂറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴു വയസ്സുകാരനെ ആളുമാറി ശസ്ത്രക്രിയ നടത്തിയതുമായി ബന്ധപ്പെട്ട് ഡോക്ടറെ ആരോഗ്യ വകുപ്പ് സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടിട്ടുണ്ട്.
മൂക്കിലെ ദശ മാറ്റാന്‍ ചികിത്സക്കെത്തിയ കരുവാരകുണ്ട് കേരള എസ്‌റ്റേറ്റ് സ്വദേശിയായ മുഹമ്മദ് ദാനിഷിനാണ് ഹെര്‍ണിയക്ക് ശസ്ത്രക്രിയ നടത്തിയത്. മൂത്രസഞ്ചിയില്‍ വെള്ളം നിറയുന്ന രോഗത്തിന് ചികിത്സക്കെത്തിയ മണ്ണാര്‍ക്കാട് ചിറക്കല്‍പ്പടി സ്വദേശിയായ ആറര വയസ്സുകാരന്‍ ധനുഷിനും ചൊവ്വാഴ്ച ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നു. ധനുഷിന് വയറിന് താഴെയായിരുന്നു ശസ്ത്രക്രിയ. കുട്ടികളുടെ പേരുകള്‍ തമ്മിലുള്ള സാമ്യമാണ് കൈപ്പിഴക്ക് കാരണമെന്നാണ് സൂചന.
ആശുപത്രിയിലെ സീനിയര്‍ ഡോക്ടറാണ് ശസ്ത്രക്രിയ നടത്തിയത്. തിങ്കളാഴ്ചയാണ് ദാനിഷിനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ എട്ട് മണിയോടെ ശസ്ത്രക്രിയക്കായി കുട്ടിയെ ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ചു. 10.30ഓടെ ഓപറേഷന്‍ പൂര്‍ത്തിയായി കുട്ടിയെ രക്ഷിതാവ് കാണാന്‍ കയറിയതോടെയാണ് മൂക്കിന് പകരം വയറിന് ശസ്ത്രക്രിയ നടന്നതായി ബോധ്യപ്പെട്ടത്. ഉടന്‍ ഡോക്ടറെ വിവരമറിയിച്ചു.
സംഭവം പുറത്തായതോടെ ഓപറേഷന്‍ തിയറ്ററിനടുത്തുള്ളവരോട് മുഴുവന്‍ ആശുപത്രി അധികൃതര്‍ മാറാന്‍ ആവശ്യപ്പെട്ടു. കുട്ടിക്ക് ഹെര്‍ണിയ ഉള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെര്‍ണിയക്കും ശസ്ത്രക്രിയ നടത്തിയെന്ന വിചിത്ര മറുപടിയാണ് സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ നല്‍കിയത്. അതേസമയം, കുട്ടിയെ വീണ്ടും ഓപറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിച്ച് മൂക്കിലെ ദശക്കും ശസ്ത്രക്രിയ നടത്തിയതായും രക്ഷിതാക്കള്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    15 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    18 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    21 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    22 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    1 day ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    1 day ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    2 days ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി