ചുമരുകള്‍ ഇടിഞ്ഞുവീണു;ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയ്യറ്റര്‍ അടച്ചു

Published:January 2, 2017

Kannur GOVT Hospital Full

 

 

 

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയ്യറ്റര്‍ അടച്ചിട്ടു. അസ്ഥിരോഗ വിഭാഗം, ഇ എന്‍ ടി എന്നീ ഓപ്പറേഷനുകള്‍ ചെയ്യുന്ന ഒ ടി-3 യൂണിറ്റാണ് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടത്. തീയ്യറ്ററിന്റെ ചുമരില്‍ പതിപ്പിച്ച ടൈലുകള്‍ ഇളകിവീണതിനെ തുടര്‍ന്നാണ് തീയ്യറ്റര്‍ അടച്ചിടേണ്ടിവന്നത്.
മാസങ്ങള്‍ക്ക് മുമ്പാണ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം കെട്ടിടത്തിലെ തീയ്യറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നത്. യൂണിറ്റ് അടച്ചിട്ടതോടെ മേജര്‍ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഡോക്ടര്‍മാരും അതോടൊപ്പം രോഗികളും. മൈനര്‍ കേസുകള്‍ സമീപത്തുള്ള ഒ ടി-2ല്‍ വെച്ച് ചെയ്യുന്നുണ്ടെങ്കിലും മറ്റുള്ളവയെല്ലാം നിര്‍ത്തിെവെച്ചിരക്കുകയാണ്. സ്ഥലസൗകര്യം ഒ ടി-2നും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഒരുകോടി രൂപയോളം മുതല്‍മുടക്കിയായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് കെട്ടിടം അറ്റകുറ്റപ്പണി നടത്തിയിരുന്നത്. നിര്‍മ്മാണസമയത്ത് തന്നെ ചുമരിന്റെ പോരായ്മകള്‍ ആശുപത്രി ജീവനക്കാര്‍ കരാറുകാരെയും അവരുടെ തൊഴിലാളികളെയും ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും ടൈലുകള്‍ പതിപ്പിച്ച് തല്‍ക്കാലം തട്ടിക്കൂട്ടുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ആ ഭാഗത്തെ ടൈലുകള്‍ തന്നെയാണിപ്പോള്‍ ഇളകിവീണതും. എന്നാല്‍ പൊളിഞ്ഞ ഭാഗത്തെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഏറെ ചെലവ് വരില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അത് ടെണ്ടര്‍ വിളിച്ച് മാത്രമേ ചെയ്യിക്കാന്‍ കഴിയുകയുള്ളൂവെന്നാണത്രെ ബന്ധപ്പെട്ടവരുടെ നിലപാട്. സംഗതി ഏതായാലും ആശുപത്രിയിലെത്തുന്ന സാധാരണക്കാരായ രോഗികളെയാണിപ്പോള്‍ ഡോക്ടര്‍ ഉണ്ടായിട്ടും അവരുടെ സേവനങ്ങള്‍ അനുഭവിക്കാന്‍ കഴിയാതെ ദുരിതത്തിലാക്കിയത്.
ഫോട്ടോ

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.