Tuesday, April 23rd, 2019

ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം ഉന്നയിച്ചത് താന്‍ തന്നെ: ഊര്‍മിള ഉണ്ണി

നാല് അംഗങ്ങള്‍ രാജിവെച്ചത് അവരുടെ വ്യക്തിപരമായ തീരുമാനം

Published On:Jul 2, 2018 | 9:12 am

കോഴിക്കോട്: ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അമ്മയില്‍ ഉന്നയിച്ചത് താന്‍ തന്നെയെന്ന് നടി ഊര്‍മിള ഉണ്ണി. എന്നാല്‍, വിഷയം യോഗത്തിലെ ചര്‍ച്ചയില്‍ വന്നിട്ടില്ല. വീട്ടിലെ ജോലിക്കാരി വീടുവിട്ടുപോയാല്‍ അവര്‍ തിരിച്ചെത്തുകയില്ലേ എന്ന ലാഘവത്തോടെ ഒരു വാചകം ചോദിക്കുകയാണ് താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ധൈര്യം കാണിച്ചത് താനാണ്. ബഷീര്‍ അനുസ്മരണ വേദിയുടെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണോ കുറ്റാരോപിതനായ ദിലീപിനൊപ്പമാണോ എന്ന കാര്യം കേസ് തെളിയിക്കാതെ പറയാനാവില്ല. അമ്മയിലെ സാധാരണ അംഗമാണ് താന്‍. അമ്മ നല്ല സംഘടനയാണ്. എല്ലാ കാലത്തും ഓരോ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഇപ്പോള്‍ ഉള്ള വിഷയത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന് അറിയില്ല. നാല് അംഗങ്ങള്‍ രാജിവെച്ചത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും ഊര്‍മിള ഉണ്ണി കൂട്ടിച്ചേര്‍ത്തു.
പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ പുരസ്‌കാര ജേതാവായ അധ്യാപിക ദീപ നിശാന്ത് ഉള്‍പ്പെടെയുള്ളവര്‍ വിട്ടുനിന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അധ്യാപകരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ഊര്‍മിള ഉണ്ണിയുടെ പ്രതികരണം. ദീപ നിശാന്തിനെ കൂടാതെ ബഷീറിന്റ മകള്‍ ഷാഹിന ബഷീര്‍, ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഊര്‍മിള ഉണ്ണിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    20 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്