Friday, April 19th, 2019

ഔദ്യോഗിക വസതി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി രാജിവെക്കണം : വി എസ്

തിരു : ഔദ്യോഗിക വസതി ക്രിമിനല്‍ ഗൂഢാലോചനക്ക് വേണ്ടി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സബ്മിഷന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങള്‍ക്കു മുമ്പാകെ സബ്മിഷനില്‍ ഉന്നയിക്കാനിരുന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു വി എസ. മന്ത്രി ഗണേഷ് കുമാറിനെതിരേ പരാതി നല്‍കാനെത്തിയ ഭാര്യയെ അനുനയിപ്പിച്ചു പറഞ്ഞുവിട്ട ശേഷം വാദിയേയും പ്രതിയേയും ക്ലിഫ് ഹൗസില്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും ചേര്‍ന്ന് മധ്യസ്ഥത വഹിക്കുകയായിരുന്നുവെന്ന് വി എസ് … Continue reading "ഔദ്യോഗിക വസതി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി രാജിവെക്കണം : വി എസ്"

Published On:Apr 3, 2013 | 12:26 pm

തിരു : ഔദ്യോഗിക വസതി ക്രിമിനല്‍ ഗൂഢാലോചനക്ക് വേണ്ടി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. സബ്മിഷന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ച ശേഷം മാധ്യമങ്ങള്‍ക്കു മുമ്പാകെ സബ്മിഷനില്‍ ഉന്നയിക്കാനിരുന്ന കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു വി എസ.
മന്ത്രി ഗണേഷ് കുമാറിനെതിരേ പരാതി നല്‍കാനെത്തിയ ഭാര്യയെ അനുനയിപ്പിച്ചു പറഞ്ഞുവിട്ട ശേഷം വാദിയേയും പ്രതിയേയും ക്ലിഫ് ഹൗസില്‍ വിളിച്ചു വരുത്തി മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയും ചേര്‍ന്ന് മധ്യസ്ഥത വഹിക്കുകയായിരുന്നുവെന്ന് വി എസ് ആരോപിച്ചു. പ്രശ്‌നപരിഹാരത്തിനെന്നു പറഞ്ഞ് നിയമവിരുദ്ധമായ കരാറുണ്ടാക്കി. പിന്നീട് ഇരയെ കബളിപ്പിച്ചു. യാമിനിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനുള്ള സാവകാശം ഗണേഷ് കുമാറിന് വഴിവിട്ട് നേടിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും വി എസ് ആരോപിച്ചു. സബ്മിഷന്‍ അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ച് ബില്‍ പാസ്സാക്കുക വഴി പ്രതിപക്ഷത്തിന്റെ അവകാശം സ്പീക്കര്‍ നിഷേധിച്ചുവെന്നും വി എസ് കുറ്റപ്പെടുത്തി. ഗണേഷ് വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭങ്ങളില്‍ യാതൊരു വിട്ടുവഴ്ചയുമില്ലെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    20 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 2
    21 mins ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 3
    30 mins ago

    ബാലപീഡനത്തിനെതിരെ നടപടി

  • 4
    2 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 5
    3 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 6
    3 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം

  • 7
    4 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    4 hours ago

    ക്ലൈമാക്‌സ്; കലാശക്കൊട്ട് ഞായറാഴ്ച

  • 9
    4 hours ago

    നവജാത ശിശുവിനെതിരെ വര്‍ഗീയ പരാമര്‍ശം; യുവാവ് അറസ്റ്റില്‍