Tuesday, July 23rd, 2019

ഉമ്മന്‍ചാണ്ടിക്കെല്ലാം പതിവുപോലെ പ്രവര്‍ത്തകരുടെ സ്വന്തം കുഞ്ഞുഞ്ഞായി

കണ്ണൂര്‍: എ ഐ സി സി ജനറല്‍ സെക്രട്ടറിയായതിന്റെ പകിട്ടൊന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബാധിച്ചിട്ടില്ല. അദ്ദേഹത്തിന് എല്ലാം പതിവുപോലെ തന്നെ. എ ഐ സി സി ജനറല്‍ സെക്രട്ടറിയായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹം പതിവുപോലെ തിരക്കില്‍ തന്നെയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം ഓടി നടന്നും രാഷ്ട്രീയം പങ്കുവെച്ചും അദ്ദേഹം കുഞ്ഞൂഞ്ഞിന്റെ പഴയ സ്റ്റൈലില്‍ തന്നെ. കോഴിക്കോട് വിമാനമിറങ്ങി കാര്‍ മാര്‍ഗ്ഗമാണ് അദ്ദേഹം ഉച്ചയോടെ കണ്ണൂരിലെത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം ഊണും അയക്കൂറക്കറിയും ഫ്രൈയും കഴിച്ചാണ് കണ്ണൂര്‍ … Continue reading "ഉമ്മന്‍ചാണ്ടിക്കെല്ലാം പതിവുപോലെ പ്രവര്‍ത്തകരുടെ സ്വന്തം കുഞ്ഞുഞ്ഞായി"

Published On:May 30, 2018 | 2:12 pm

കണ്ണൂര്‍: എ ഐ സി സി ജനറല്‍ സെക്രട്ടറിയായതിന്റെ പകിട്ടൊന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബാധിച്ചിട്ടില്ല. അദ്ദേഹത്തിന് എല്ലാം പതിവുപോലെ തന്നെ. എ ഐ സി സി ജനറല്‍ സെക്രട്ടറിയായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ അദ്ദേഹം പതിവുപോലെ തിരക്കില്‍ തന്നെയായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം ഓടി നടന്നും രാഷ്ട്രീയം പങ്കുവെച്ചും അദ്ദേഹം കുഞ്ഞൂഞ്ഞിന്റെ പഴയ സ്റ്റൈലില്‍ തന്നെ. കോഴിക്കോട് വിമാനമിറങ്ങി കാര്‍ മാര്‍ഗ്ഗമാണ് അദ്ദേഹം ഉച്ചയോടെ കണ്ണൂരിലെത്തിയത്. ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം ഊണും അയക്കൂറക്കറിയും ഫ്രൈയും കഴിച്ചാണ് കണ്ണൂര്‍ നഗരത്തില്‍ എത്തിയത്. പിന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം പതിവ് സ്റ്റൈലില്‍ തന്നെ. രാവിലെ മുതല്‍ കോഴിക്കോട് വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് കണ്ണൂരിലെത്തിയത്. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കെ പി നൂറുദ്ദീന്‍ അനുസ്മരണ സമ്മേളനത്തിലും ഷുഹൈബ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു.
കെ പി നൂറുദ്ദീന്‍ മാതൃക പ്രവര്‍ത്തനം കാഴ്ചവെച്ച നേതാവാണ്. രാഷ്ട്രീയത്തിലും ജനപ്രതിനിധിയെന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എല്ലാവര്‍ക്കും മാതൃകയാക്കേണ്ടതാണെന്നും അനുസ്മരണ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ പി നൂറുദ്ദീന്‍ മന്ത്രിയായ കാലഘട്ടത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അദ്ദേഹത്തിനെതിരെ ഒരു ആരോപണം പോലും ഉയര്‍ത്താനായിട്ടില്ല. കണ്ണൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയെന്നത് വെല്ലുവിളിയാണ്. പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഇക്കാര്യത്തില്‍ കെ പി നൂറുദ്ദീന്‍ ഏറെ പ്രയാസങ്ങളുണ്ടായിട്ടും തന്റെ സംഘാടന വൈഭവം കാരണം എല്ലാ പ്രതിസന്ധികളും തരണം ചെയ്തതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ പി സി സി ട്രഷറര്‍ എന്ന നിലയിലും വീക്ഷണം എം ഡിയായ കാലഘട്ടത്തില്‍ പത്രം പ്രതിസന്ധിയിലായിരുന്നു. ഇന്നുള്ള സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. എന്നാല്‍ ആ പ്രതിസന്ധിയെല്ലാം അതിജീവിച്ച് പത്രത്തെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, സണ്ണി ജോസഫ് എം എല്‍ എ, വി എ നാരായണന്‍, അഡ്വ. സജീവ് ജോസഫ്, കോഴിക്കോട് ഡി സി സി പ്രസിഡന്റ് ടി സിദ്ദിഖ്, പ്രൊഫ. എ ഡി മുസ്തഫ, ചന്ദ്രന്‍ തില്ലങ്കേരി, സുരേഷ് ബാബു എളയാവൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. മുന്‍ എം എല്‍ എ കെ ടി കുഞ്ഞഹമ്മദ്, കെ പി സി സി നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ, മാര്‍ട്ടിന്‍ ജോര്‍ജ്ജ്, എം പി ഉണ്ണികൃഷ്ണന്‍, സജീവ് മാറോളി, എം പി മുരളി, പി ടി മാത്യു, വി സുരേന്ദ്രന്‍ മാസ്റ്റര്‍, ചാക്കോപാലക്കലോടി, എന്‍ പി ശ്രീധരന്‍, ഡി സി സി വൈസ് പ്രസിഡന്റ് പി സി ഷാജി, മുഹമ്മദ് ബ്ലാത്തൂര്‍, വി വി പുരുഷോത്തമന്‍, റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, പി.മുഹമ്മദ് ഷമ്മാസ്, രജനി രമാനന്ദ്, ഷുഹൈബിന്റെ പിതാവ് മുഹമ്മദ്, നൂറുദ്ദീന്‍ സാഹിബിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
പ്രവര്‍ത്തകര്‍ക്കൊപ്പം പതിവ് സ്റ്റൈലില്‍ ഓടിനടന്ന് വിശേഷങ്ങള്‍ പങ്കുവെച്ചു. സാധാരണക്കാരില്‍ സാധാരണക്കാരനായാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ നിന്നും കാസര്‍ക്കോട്ടേക്ക് യാത്രതിരിച്ചത്.

LIVE NEWS - ONLINE

 • 1
  27 mins ago

  തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

 • 2
  48 mins ago

  കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

 • 3
  51 mins ago

  വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

 • 4
  56 mins ago

  ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

 • 5
  2 hours ago

  തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

 • 6
  15 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 7
  21 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 8
  22 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 9
  22 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍