Saturday, July 20th, 2019

ഉമ്മന്‍ചാണ്ടിയെ തടഞ്ഞ സംഭവം: കേസ് പിന്‍വലിച്ചു

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പോലീസുകാരെയും തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസ് പിന്‍വലിച്ചു. ആലക്കോട് സി ഐ എ എന്‍ മാത്യുവിന്റെ പരാതിയിലാണ് സി പി എം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി, എ എന്‍ ഷംസീര്‍, കെ പി സഹദേവന്‍, എം വി സരള, കെ കെ രാഗേഷ്, എം പ്രകാശന്‍, അരക്കന്‍ ബാലന്‍, എന്‍ ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. 2013 … Continue reading "ഉമ്മന്‍ചാണ്ടിയെ തടഞ്ഞ സംഭവം: കേസ് പിന്‍വലിച്ചു"

Published On:Jul 27, 2017 | 3:33 pm

കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പോലീസുകാരെയും തടഞ്ഞുനിര്‍ത്തി ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസ് പിന്‍വലിച്ചു. ആലക്കോട് സി ഐ എ എന്‍ മാത്യുവിന്റെ പരാതിയിലാണ് സി പി എം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി, എ എന്‍ ഷംസീര്‍, കെ പി സഹദേവന്‍, എം വി സരള, കെ കെ രാഗേഷ്, എം പ്രകാശന്‍, അരക്കന്‍ ബാലന്‍, എന്‍ ചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെ 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
2013 ഒക്‌ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംസ്ഥാന പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പോലീസിനേയും സംഘം ചേര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നായിരുന്നു സി ഐയുടെ പരാതി. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം സി ആന്റണി മുമ്പാകെ സി ഐ മാത്യു പരാതിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് പിന്‍വലിച്ചത്.

LIVE NEWS - ONLINE

  • 1
    4 mins ago

    ഇസ്രായേല്‍ ഭരണം നടത്തിയവരില്‍ നെതന്യാഹു ഒന്നാമന്‍

  • 2
    12 mins ago

    ക്രിക്കറ്റ് ദൈവം ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

  • 3
    17 mins ago

    കാലവര്‍ഷം കനത്തു; ചോവ്വാഴ്ച വരെ കനത്ത മഴ

  • 4
    13 hours ago

    കനത്ത മഴ; വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

  • 5
    15 hours ago

    മത്സ്യബന്ധനത്തിന് പോയ ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി

  • 6
    17 hours ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 7
    17 hours ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 8
    21 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 9
    21 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു