Friday, November 16th, 2018

മന്ത്രി റബ്ബിനെ മുഖ്യമന്ത്രി തിരുത്തി

തിരു : വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് മുഖ്യമന്ത്രിയുടെ തിരുത്ത്. മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന അബ്ദുറബ്ബിന്റെ നിയമസഭയിലെ പ്രസ്താവനയാണ് മുഖ്യമന്ത്രി തിരുത്തിയത്. മന്ത്രിയുടെ പരാമര്‍ശം വന്നതോടെ അബ്ദുറബ്ബിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്. സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ 13ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 46 സ്‌കൂളുകളില്‍ ആറെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ബാക്കി 39 സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കാന്‍ പോകുന്നുവെന്നായിരുന്നു ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ … Continue reading "മന്ത്രി റബ്ബിനെ മുഖ്യമന്ത്രി തിരുത്തി"

Published On:Jun 26, 2012 | 3:16 pm

തിരു : വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന് മുഖ്യമന്ത്രിയുടെ തിരുത്ത്. മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കി മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന അബ്ദുറബ്ബിന്റെ നിയമസഭയിലെ പ്രസ്താവനയാണ് മുഖ്യമന്ത്രി തിരുത്തിയത്. മന്ത്രിയുടെ പരാമര്‍ശം വന്നതോടെ അബ്ദുറബ്ബിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ബഹളം തുടങ്ങിയപ്പോഴാണ് മുഖ്യമന്ത്രി ഇടപെട്ടത്.

സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ 13ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. 46 സ്‌കൂളുകളില്‍ ആറെണ്ണത്തിന്റെ പ്രവര്‍ത്തനം നിലച്ചിരുന്നു. ബാക്കി 39 സ്‌കൂളുകള്‍ എയ്ഡഡ് സ്‌കൂളുകളാക്കാന്‍ പോകുന്നുവെന്നായിരുന്നു ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി റബ്ബ് അറിയിച്ചത്. സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി അതിന്റെ മറവില്‍ കോടികള്‍ വെട്ടിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കാലത്ത് കെ ടി ജലീല്‍ എം എല്‍ എ ആരോപിച്ചിരുന്നു.

മന്ത്രിയുടെ മറുപടി വന്നതോടെ മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. മന്ത്രിസഭ തീരുമാനമെടുത്താല്‍ 24 മണിക്കൂറിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്നിരിക്കെ ഇത് ചെയ്യാതെ നീട്ടിവെച്ചിരിക്കുന്നത് അഴിമതി നടത്താനാണെന്ന് കോടിയേരി ആരോപിച്ചു.

ഇതിനു പിന്നാലെ നിയമസഭയിലെത്തിയ മുഖ്യമന്ത്രി അബ്ദുറബ്ബിനെ തിരുത്തുകയായിരുന്നു. മന്ത്രിസഭ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാധ്യതകള്‍ പരിശോധിക്കാന്‍ ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എങ്ങനെയാണ് ഈ സ്‌കൂളുകള്‍ നടന്നത് അതുപോലെ തന്നെ തുടരുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭ വഹിഷ്‌കരിക്കുകയും ചെയ്തു.

LIVE NEWS - ONLINE

  • 1
    31 mins ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 2
    33 mins ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 3
    37 mins ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 4
    13 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 5
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 6
    15 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 7
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 8
    20 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 9
    21 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍