Sunday, November 18th, 2018

ഭൂമിദാനം : ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കോഴിക്കോട് സര്‍വ്വകലാശാല ഭൂമിദാനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്റെ ഒരിഞ്ചു ഭൂമി പോലും അന്യാധീനപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വകലാശാല ഭൂമി ആര്‍ക്കെങ്കിലും നല്‍കണമെങ്കില്‍ സംസ്ഥാന ക്യാബിനറ്റ് തീരുമാനിക്കണം. എന്നാല്‍ ക്യാബിനറ്റ് അത്തരമൊരു തീരുമാനം കൈകൊണ്ടട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ 21 ഏക്കറോളം ഭൂമി വിവിധ പദ്ധതികള്‍ക്കായി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കിയത് വിവാദമായിരുന്നു. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എം കെ … Continue reading "ഭൂമിദാനം : ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി"

Published On:Apr 30, 2012 | 6:42 am

കോഴിക്കോട് : കോഴിക്കോട് സര്‍വ്വകലാശാല ഭൂമിദാനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാറിന്റെ ഒരിഞ്ചു ഭൂമി പോലും അന്യാധീനപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍വകലാശാല ഭൂമി ആര്‍ക്കെങ്കിലും നല്‍കണമെങ്കില്‍ സംസ്ഥാന ക്യാബിനറ്റ് തീരുമാനിക്കണം. എന്നാല്‍ ക്യാബിനറ്റ് അത്തരമൊരു തീരുമാനം കൈകൊണ്ടട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍വകലാശാലയുടെ 21 ഏക്കറോളം ഭൂമി വിവിധ പദ്ധതികള്‍ക്കായി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കിയത് വിവാദമായിരുന്നു. മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ട്രസ്റ്റിനാണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. വിവാദമായതിനെതുടര്‍ന്ന് അടിയന്തര സിന്‍ഡിക്കേറ്റ് ചേര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നു. ഈ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇന്നലെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 2
    5 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 3
    7 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 4
    7 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 5
    8 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 6
    21 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 7
    22 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 8
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 9
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള