Monday, June 17th, 2019

ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് എല്ലാ ജില്ലകളിലും വേണം

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ ഓണ്‍ലൈന്‍ ടാക്‌സി തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം. സഹകരണ സംഘം രൂപീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ജനോപകാരപ്രദമാകുമെന്നതിന് സംശയമില്ല. റെയില്‍വെ സ്റ്റേഷനുകള്‍, ബസ്്സ്റ്റാന്റുകള്‍, മറ്റ് പട്ടണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടുന്നവര്‍ക്ക് ഇന്ന് ടാക്‌സി വാഹനങ്ങളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്ന പരാതികള്‍ നിരവധിയുണ്ട്. ടാക്‌സി വാഹനങ്ങള്‍ ന്യായമായ ചാര്‍ജ് മാത്രം ഈടാക്കുന്നുള്ള എന്നുറപ്പു വരുത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി പദ്ധതി നടപ്പിലാക്കുന്നതോടെ സാധിക്കും. തൊഴില്‍ വകുപ്പിന് കീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന … Continue reading "ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് എല്ലാ ജില്ലകളിലും വേണം"

Published On:Apr 30, 2018 | 1:31 pm

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ ഓണ്‍ലൈന്‍ ടാക്‌സി തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം. സഹകരണ സംഘം രൂപീകരിച്ച് നടപ്പിലാക്കുന്ന പദ്ധതി ജനോപകാരപ്രദമാകുമെന്നതിന് സംശയമില്ല. റെയില്‍വെ സ്റ്റേഷനുകള്‍, ബസ്്സ്റ്റാന്റുകള്‍, മറ്റ് പട്ടണപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എത്തിപ്പെടുന്നവര്‍ക്ക് ഇന്ന് ടാക്‌സി വാഹനങ്ങളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്ന പരാതികള്‍ നിരവധിയുണ്ട്. ടാക്‌സി വാഹനങ്ങള്‍ ന്യായമായ ചാര്‍ജ് മാത്രം ഈടാക്കുന്നുള്ള എന്നുറപ്പു വരുത്താന്‍ ഓണ്‍ലൈന്‍ ടാക്‌സി പദ്ധതി നടപ്പിലാക്കുന്നതോടെ സാധിക്കും. തൊഴില്‍ വകുപ്പിന് കീഴിലുള്ള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മോട്ടോര്‍ വാഹന വകുപ്പ്, ലീഗല്‍ മെട്രോളജി എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഊബര്‍, ഓല ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മാതൃകയിലാണ് ഓട്ടോയും കാറുകളും കാബുകളും സര്‍വീസ് നടത്തുക. വാഹനത്തിനകത്ത് ജി പി ആര്‍ എസ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ യാത്രക്കാരന് കൃത്യമായി എത്തിപ്പെടുന്ന സ്ഥലം, ദൂരം, ചാര്‍ജ് എന്നിവ മനസിലാക്കാന്‍ കഴിയും.
രാത്രി അസമയത്ത് എത്തിപ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാവേളയില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയും എന്നത് പദ്ധതിയുടെ പ്രത്യേകതയാണ്. മൂന്ന് ജില്ലകളില്‍ മാത്രമായി പദ്ധതി ഒതുക്കാതെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന് മറ്റ് പട്ടണങ്ങളില്‍ ഓല ടാക്‌സി ഉപയോഗിച്ച് അനുഭവമുള്ള യാത്രക്കാര്‍ ആവശ്യപ്പെടുന്നു. കോയമ്പത്തൂര്‍, ബംഗളുരു, എറണാകുളം എന്നിവിടങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി ഓണ്‍ലൈന്‍ ടാക്‌സികള്‍ വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്. കോയമ്പത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുന്ന തീവണ്ടി യാത്രക്കാരന് അഞ്ചുകിലോമീറ്റര്‍ അകലെയുള്ള ഗംഗ ഹോസ്പിറ്റലിലേക്ക് സാധാരണ ടാക്‌സി വാഹനങ്ങള്‍ക്ക് നല്‍കേണ്ടി വരുന്നത് 500 രൂപയാണ്. ഇതേ സ്ഥലത്തേക്ക് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓല ടാക്‌സിയില്‍ യാത്ര ചെയ്താല്‍ ഈടാക്കുന്നത് വെറും 165 രൂപയാണ്. നിരവധി യാത്രക്കാര്‍ കോയമ്പത്തൂരില്‍ ഇപ്പോള്‍ പതിവായി ഓണ്‍ലൈന്‍ ടാക്‌സികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു. ഓണ്‍ലൈന്‍ ടാക്‌സികള്‍ ഏര്‍പ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം തുടക്കത്തില്‍ മറ്റ് വാഹനങ്ങളുടെ എതിര്‍പ്പും പ്രതിഷേധവും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ ജനങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സിക്ക് അനുകൂലമായതിനാല്‍ പ്രതിഷേധങ്ങള്‍ താനെ അടങ്ങുകയായിരുന്നു. യാത്രാസൗകര്യം മെച്ചപ്പെടുത്താന്‍ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ ഏര്‍പ്പെടുത്തണമെന്ന് ഉപരിതല ഗതാഗത-ദേശീയപാത വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണാടിസ്ഥാനത്തില്‍ പദ്ധതിയുമായി മുന്നോട്ട് വരുന്നത്. സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുലക്ഷത്തോളം ടാക്‌സി കാറുകളില്‍ നിന്നും ഓട്ടോറിക്ഷകളില്‍ നിന്നും താല്‍പര്യമുള്ളവരെ കണ്ടെത്തി സഹകരണ സംഘം രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ടാക്‌സികളില്‍ ഘടിപ്പിക്കുന്ന ജി പി എസ് സൗകര്യത്തില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുടെ നിരീക്ഷണത്തിനും സംവിധാനമുണ്ടെന്നത് യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സഹായകരമാണ്. പൊതുജനങ്ങള്‍ ഇന്നാവശ്യപ്പെടുന്നതും ഇതിനാണ്. ചാര്‍ജ് സംബന്ധിച്ച തര്‍ക്കവും ഒഴിവാക്കാനാകും. ടാക്‌സി സര്‍വീസ് മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പദ്ധതി വ്യാപകമാവുമ്പോള്‍ സര്‍വീസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഒഴിവാക്കാനും നടപടികളുണ്ടാകണം.

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    8 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    11 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി