Wednesday, September 19th, 2018

ഓണ്‍ലൈന്‍ തട്ടിപ്പ്; വീട്ടമ്മയുടെ പണം കവര്‍ന്നു

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ അമ്പതിനായിരത്തോളം രൂപ കവര്‍ന്നു. കൈനകരി അറയ്ക്കത്തറ രാജമ്മ(65) ആണ് തട്ടിപ്പിനിരയായത്. ഇവരുടെ പേരില്‍ കൈനകരി എസ്ബിഐ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന തുകയാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ തട്ടിപ്പുകാര്‍ കവര്‍ന്നത്. വിവിധ സമയങ്ങളിലായി 50 രൂപ മുതല്‍ 2000 രൂപ വരെ അക്കൗണ്ടില്‍നിന്നും 18 തവണ പിന്‍വലിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ 26ാം തീയതി മുതലാണ് തട്ടിപ്പുകാര്‍ ഇവരുടെ അക്കൗണ്ടില്‍നിന്നും പണം പിന്‍വലിച്ചത്. പുഞ്ചക്കൃഷിയുടെ നെല്ലുവിലയിനത്തില്‍ പിആര്‍എസ് … Continue reading "ഓണ്‍ലൈന്‍ തട്ടിപ്പ്; വീട്ടമ്മയുടെ പണം കവര്‍ന്നു"

Published On:Jun 11, 2018 | 8:07 am

ആലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയുടെ അമ്പതിനായിരത്തോളം രൂപ കവര്‍ന്നു. കൈനകരി അറയ്ക്കത്തറ രാജമ്മ(65) ആണ് തട്ടിപ്പിനിരയായത്. ഇവരുടെ പേരില്‍ കൈനകരി എസ്ബിഐ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന തുകയാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ തട്ടിപ്പുകാര്‍ കവര്‍ന്നത്. വിവിധ സമയങ്ങളിലായി 50 രൂപ മുതല്‍ 2000 രൂപ വരെ അക്കൗണ്ടില്‍നിന്നും 18 തവണ പിന്‍വലിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ 26ാം തീയതി മുതലാണ് തട്ടിപ്പുകാര്‍ ഇവരുടെ അക്കൗണ്ടില്‍നിന്നും പണം പിന്‍വലിച്ചത്. പുഞ്ചക്കൃഷിയുടെ നെല്ലുവിലയിനത്തില്‍ പിആര്‍എസ് വായ്പാ പദ്ധതി വഴി ലഭിച്ച തുകയും പെന്‍ഷന്‍ തുകയുമാണ് ഇവരുടെ അക്കൗണ്ടില്‍നിന്നും നഷ്ടപ്പെട്ടത്. എണ്‍പതിനായിരത്തോളം രൂപയാണ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    5 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    13 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    15 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു