Thursday, November 15th, 2018

ഓണ്‍ലൈന്‍വഴി പണംതട്ടല്‍: പ്രതിയെ കോടതിയില്‍ ഹാജരാക്കി

മഞ്ചേരി: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈന്‍വഴി പണംതട്ടുന്ന കേസില്‍ ജാര്‍ഖണ്ഡ് ജയിലില്‍ റിമാന്‍ഡിലുള്ള പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ പട്രോദി സ്വദേശി ബദ്രി മണ്ടലി(24)നെ കനത്ത സുരക്ഷയിലാണ് ജാര്‍ഖണ്ഡ് പൊലീസ് തിങ്കളാഴ്ച പകല്‍ മഞ്ചേരിയില്‍ എത്തിച്ചത്. മഞ്ചേരി സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് ഒന്നരലക്ഷം രൂപതട്ടിയ കേസിലാണ് അറസ്റ്റ്. അക്കൗണ്ട് ഉടമകളുടെ എടിഎം കാര്‍ഡ് നമ്പരും മൊബൈല്‍ ഇടപാടുകള്‍ക്കായി ബാങ്കില്‍നിന്ന് അയക്കുന്ന വണ്‍ ടൈം പാസ് വേര്‍ഡ്(ഒടിപി) നമ്പരും കരസ്ഥമാക്കിയാണ് തട്ടിപ്പ് നടത്തിയത്. … Continue reading "ഓണ്‍ലൈന്‍വഴി പണംതട്ടല്‍: പ്രതിയെ കോടതിയില്‍ ഹാജരാക്കി"

Published On:Aug 8, 2018 | 8:08 am

മഞ്ചേരി: ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി ഓണ്‍ലൈന്‍വഴി പണംതട്ടുന്ന കേസില്‍ ജാര്‍ഖണ്ഡ് ജയിലില്‍ റിമാന്‍ഡിലുള്ള പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ പട്രോദി സ്വദേശി ബദ്രി മണ്ടലി(24)നെ കനത്ത സുരക്ഷയിലാണ് ജാര്‍ഖണ്ഡ് പൊലീസ് തിങ്കളാഴ്ച പകല്‍ മഞ്ചേരിയില്‍ എത്തിച്ചത്. മഞ്ചേരി സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് ഒന്നരലക്ഷം രൂപതട്ടിയ കേസിലാണ് അറസ്റ്റ്. അക്കൗണ്ട് ഉടമകളുടെ എടിഎം കാര്‍ഡ് നമ്പരും മൊബൈല്‍ ഇടപാടുകള്‍ക്കായി ബാങ്കില്‍നിന്ന് അയക്കുന്ന വണ്‍ ടൈം പാസ് വേര്‍ഡ്(ഒടിപി) നമ്പരും കരസ്ഥമാക്കിയാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് ജാംതാര ജില്ലയിലെ കര്‍മാതര്‍ സ്വദേശി ആശാദേവിയെ കഴിഞ്ഞ മാര്‍ച്ചില്‍ മഞ്ചേരി പോലീസ് പിടികൂടിയിരുന്നു. പിടിയിലായ ആശാദേവിയെ ചോദ്യംചെയ്തതോടെയാണ് സംഘത്തിലെ അംഗമായ ബദ്രി മണ്ടലിനെ കുറിച്ച് വിവരം ലഭിച്ചത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    3 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    4 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    5 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    5 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    5 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    6 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്