Friday, November 16th, 2018

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍

കൊല്ലം: ഓണ്‍ലൈന്‍ ലോട്ടറി വഴി കോടികള്‍ തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. കാമറൂണ്‍ സ്വദേശി ചോയി തോംസണാണ്(45) കൊല്ലം ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം മുപ്പതു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു ജില്ലാ ക്രൈംബ്രാഞ്ച് എസിപി എ അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനം. 15 ലക്ഷം രൂപ നഷ്ടമായ അഞ്ചാലുംമൂട് സ്വദേശി ഫസലുദ്ദീന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വ്യാജനടക്കം രണ്ടു പാസ്‌പോര്‍ട്ടുകള്‍ ചോയി തോംസണില്‍ നിന്നും കണ്ടെടുത്തു. ന്യൂയോര്‍ക്ക് … Continue reading "ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍"

Published On:Jun 9, 2018 | 8:00 am

കൊല്ലം: ഓണ്‍ലൈന്‍ ലോട്ടറി വഴി കോടികള്‍ തട്ടിയെടുത്ത കേസിലെ സൂത്രധാരന്‍ അറസ്റ്റില്‍. കാമറൂണ്‍ സ്വദേശി ചോയി തോംസണാണ്(45) കൊല്ലം ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ഇയാളുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നു മാത്രം മുപ്പതു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണു ജില്ലാ ക്രൈംബ്രാഞ്ച് എസിപി എ അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നിഗമനം. 15 ലക്ഷം രൂപ നഷ്ടമായ അഞ്ചാലുംമൂട് സ്വദേശി ഫസലുദ്ദീന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വ്യാജനടക്കം രണ്ടു പാസ്‌പോര്‍ട്ടുകള്‍ ചോയി തോംസണില്‍ നിന്നും കണ്ടെടുത്തു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചെന്നു വിശ്വസിപ്പിച്ചു നാട്ടുകാരില്‍ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കൊല്ലം ചാത്തിനാംകുളം സ്വദേശി മുഹമ്മദ് ഷെരീഫിനെ കഴിഞ്ഞമാസം ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണു തട്ടിപ്പില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കിനെക്കുറിച്ചു വിവരം ലഭിച്ചത്. സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കുമെന്നു സിറ്റി പോലീസ് കമ്മിഷണര്‍ അരുള്‍ ആര്‍ബി കൃഷ്ണ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    4 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    5 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം