Monday, November 19th, 2018

വണ്‍പ്ലസ് ബുള്ളറ്റ് വയര്‍ലെസ് ഇയര്‍ഫോണ്‍ ജൂണ്‍ 19 ന് വിപണിയിലെത്തും

മാഗ്‌നറ്റിക്ക് കണ്‍ട്രോള്‍ ഫീച്ചറാണ് ഈ ഇയര്‍ഫോണിലെ പ്രധാന ആകര്‍ഷക ഘടകം

Published On:Jun 18, 2018 | 9:53 am

വണ്‍പ്ലസിന്റെ വയര്‍ലെസ് ഇയര്‍ഫോണായ ബുള്ളറ്റ് ജൂണ്‍ 19 ന് വിപണിയിലെത്തും. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ ഹെഡ്സെറ്റിന് ഇന്ത്യയില്‍ 3990 രൂപയാണ് വില. ബ്ലൂടൂത്ത് വഴി പ്രവര്‍ത്തിക്കുന്ന ഈ ഇയര്‍ഫോണ്‍ വണ്‍പ്ലസിന്റെയും ആമസോണിന്റെയും സൈറ്റുകളില്‍ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് വില്‍പനയ്ക്ക് എത്തും.
മാഗ്‌നറ്റിക്ക് കണ്‍ട്രോള്‍ ഫീച്ചറാണ് ഈ ഇയര്‍ഫോണിലെ പ്രധാന ആകര്‍ഷക ഘടകം. ഇയര്‍ഫോണിലെ പോസ് ബട്ടണുകളുടെ കാലം കഴിഞ്ഞു എന്നതാണ് ഈ ഇയര്‍ഫോണിന്റെ പ്രധാന പ്രത്യേകതയായി കമ്പനി പറയുന്നത്. ഇതില്‍ ഇയര്‍ഫോണിലെ ബുള്ളറ്റുകള്‍ തമ്മില്‍ ക്ലിപ്പ് ചെയ്താല്‍ ഓട്ടോമിറ്റിക്കായി സംഗീതം നിലയ്ക്കും. ഇത് വേര്‍പെടുത്തിയാല്‍ വീണ്ടും ആരംഭിക്കുകയും ചെയ്യും. സംഗീതത്തിന് പുറമെ ഫോണ്‍ ചെയ്യാനും ഗൂഗില്‍ അസിസ്റ്റന്റ് സേവനങ്ങള്‍ക്കും ഈ ഇയര്‍ഫോണ്‍ ഉപയോഗിക്കാം.
വണ്‍പ്ലസ് ഫൈവോ അതിന് മുകളിലോ ഉള്ള വണ്‍പ്ലസ് ഫോണ്‍ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ നിങ്ങള്‍ക്ക് ഓട്ടോ പ്ലേ എന്ന ഓപ്ഷന്‍ കൂടി ഉപയോഗിക്കാന്‍ സാധിക്കും. ഇത് വഴി നിങ്ങള്‍ നിങ്ങളുടെ ഫോണിലെ സംഗീതം എവിടെ നിര്‍ത്തുന്നോ അവിടെ നിന്ന് തന്നെ വീണ്ടും കേള്‍ക്കാന്‍ കഴിയും. പത്ത് മിനിറ്റിലെ ചാര്‍ജിങ് വഴി ഈ ഇയര്‍ഫോണ്‍ അഞ്ച് മണിക്കൂര്‍ ഉപയോഗിക്കാന്‍ കഴിയും എന്നാണ് കമ്പനിയുടെ അവകാശവാദം. ഫുള്‍ ചാര്‍ജ് ചെയ്യുന്നത് വഴി എട്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാനും കഴിയും. പൂര്‍ണമായും വാട്ടര്‍ റെസിസ്റ്റന്‍ഡ് ആയതിനാല്‍ മഴയുള്ളപ്പോഴും വ്യായാമം ചെയ്യുമ്പോഴും എല്ലാം എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത.

LIVE NEWS - ONLINE

  • 1
    2 hours ago

    ശബരിമല കത്തിക്കരുത്

  • 2
    3 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 3
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 4
    3 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 5
    4 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 6
    5 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 7
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 8
    5 hours ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 9
    5 hours ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍